ഇന്ത്യയുടെ അധികാരം പിടിക്കാൻ കോൺഗ്രസ് ഇത്തവണ പരീക്ഷിച്ച് ഏറെക്കുറെ വിജയിച്ച ഒരു തന്ത്രം ആണ് ‘സൗജന്യ വാഗ്ദാനങ്ങൾ’ ( freebies ).
തമിഴ്നാട്ടിൽ ആണ് freebies സംസ്ക്കാരം ആദ്യം തുടങ്ങിയത്. തമിഴ്‌നാട്ടിൽ ജോലി ചെയ്തിരുന്നത് കൊണ്ട് നേരിട്ട് കണ്ടിട്ടുണ്ട്. കാശ് കൂടാതെ വോട്ടർമാർക്ക് ടി വി, സൈക്കിൾ, തയ്യൽ മിഷ്യൻ എന്തിനേറെ ‘കമ്മൽ’ വരെ രാഷ്‌ട്രീയ പാർട്ടികൾ വോട്ടിനു വേണ്ടി കൊടുക്കും.
അതേ freebies തന്ത്രം വഴിയാണ് കേജ്രിവാൾ, അതേ, ഇപ്പോൾ അഴിമതി കേസിൽ അകത്തു കിടക്കുന്ന കേജരിവാൾ ഡൽഹി ഭരണം പിടിച്ചത്.
ഇത് കണ്ടാണ് സൗജന്യ കിറ്റ് കൊടുത്ത് പിണറായി തുടർ ഭരണം പിടിച്ചത്.
ഇപ്പോഴത്തെ കർണാടക കോൺഗ്രസ് സർക്കാരും ഭരണം പിടിച്ചത് freebies സംവിധാനം ഉപയോഗിച്ച് തന്നെയാണ്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ഓരോ കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടിൽ എല്ലാ മാസവും നിശ്ചിത തുക….
അധികാരം കിട്ടാൻ വേണ്ടി എന്തും വിളിച്ചു പറയുക, നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ പോലും പ്രഖ്യാപിക്കുക എന്ന തന്ത്രം കോൺഗ്രസ് ലോക്സഭ തിരഞ്ഞെടുപ്പിൽ നന്നായി ഉപയോഗിച്ചു.
രാഹുൽ ഗാന്ധി അധികാരത്തിൽ വന്നാൽ ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും ഒരു വർഷം 1 ലക്ഷം രൂപ വെച്ച് കൊടുക്കും. ഒരാൾക്ക് രണ്ട് ഭാര്യമാർ ഉണ്ടെങ്കിൽ 2 ലക്ഷം രൂപ കൊടുക്കും എന്ന് വരെ പ്രചാരണം നടത്തി…!
ഉത്തർ പ്രദേശിലോക്കെ പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുറക്കാൻ സ്ത്രീകൾ വെളുപ്പിന് 3 മണിമുതൽ ക്യു നിൽക്കുക ആയിരുന്നു. ഈ പ്രചാരണം കോൺഗ്രസിന് ശരിക്കും സഹായിച്ചു എന്ന് വേണം കരുതാൻ.
സാധാരണക്കാർക്ക് അറിയില്ലല്ലോ ഈ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കാൻ പറ്റുന്നതാണോ അല്ലയോ എന്നൊക്കെ. കോൺഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് 1 ലക്ഷം രൂപ വെച്ച് എല്ലാവരുടെയും അക്കൗണ്ടിൽ കൊടുക്കുന്നുണ്ടോ എന്നൊന്നും സാധാരണക്കാർ ചിന്തിക്കുക പോലുമില്ല.
രാഹുൽ ഗാന്ധി തരാം എന്ന് പറഞ്ഞ 1 ലക്ഷം രൂപ ചോദിച്ച് സ്ത്രീകൾ ഉത്തർ പ്രദേശിലെ കോൺഗ്രസ് ഓഫീസിന്റെ മുന്നിൽ നിൽക്കുന്ന വാർത്ത എല്ലാ ദേശീയ മാധ്യമങ്ങളിലും ഇന്നുണ്ട്.
ഇത്തരം freebies കൊണ്ട് അധികാരം പിടിച്ചാൽ രാജ്യത്തിന് എന്ത് സംഭവിക്കും എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട് ‘freebies are extended using taxpayer money and may push the State towards “imminent bankruptcy.”
പക്ഷെ അധികാരം കിട്ടാൻ എന്തും ചെയ്യുന്ന രാഷ്‌ട്രീയ പാർട്ടികൾക്ക്, രാജ്യത്തിന്റെ സാമ്പത്തീക സ്ഥിതി തകർന്ന് ശ്രീലങ്കപോലെയും, പാകിസ്ഥാൻ പോലെയും ആയാൽ എന്ത്…!
സർക്കാരിന്റെ കയ്യിൽ പണം ഇല്ലെങ്കിൽ കമ്മട്ടം എടുത്ത് നോട്ട് അച്ചടിച്ച് വിതരണം ചെയ്യണം എന്ന് പറയുന്ന അന്തംകമ്മി സാമ്പത്തീക വിദഗ്ധൻ ഒക്കെയാണ് ‘ഇണ്ടി’ മുന്നണിയുടെ നേതാക്കൾ എന്നോർക്കണം.
കോൺഗ്രസ് ഭരണത്തിൽ ആണ് ഇന്ത്യ സാമ്പത്തീകമായി തകർന്ന് അവസാനം സ്വർണം കൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പണയം വെച്ച് ഇറക്കുമതിക്ക് ആവശ്യമായ പണം കണ്ടെത്തേണ്ടി വന്ന അവസ്ഥ ഉണ്ടായത്. പി വി നരസിംഹ റാവുവും, മൻമോഹൻ സിങ്ങും കൂടിയാണ് ഇന്ത്യയെ നശിച്ച സോഷ്യലിസ്റ്റ് സമ്പത് വ്യവസ്ഥയിൽ നിന്ന് രക്ഷിച്ചത്.
ഇപ്പോൾ ഇന്ത്യ സാമ്പത്തീകമായി ശക്തമായ നിലയിൽ ആണ്. ആ ഇന്ത്യയെ സോഷ്യലിസ്റ്റ് നയം നടപ്പാക്കി
വീണ്ടും 1990 കളിലേക്ക് കൊണ്ട് പോകാൻ ആണ് കോൺഗ്രസ് ശ്രമിച്ചത്. പക്ഷെ അത് വലിയ രീതിയിൽ വിജയിച്ചില്ല.
പക്ഷെ freebies സംസ്ക്കാരം വഴി ജനങ്ങളെ സ്വാധീനിക്കാൻ രാഷ്‌ട്രീയ കക്ഷികൾക്ക് ഇപ്പോഴും കഴിയുന്നു എന്നത് സങ്കടകരമാണ്. നികുതി അടയ്‌ക്കുന്നവന്റെ പണം പ്രോഡക്റ്റീവ് കാര്യങ്ങൾക്ക് പകരം വെറുതെ എടുത്ത് കൊടുക്കുന്ന നയം ആ നാടിന്റെ സമ്പത് വ്യവസ്ഥയെ തകർത്ത് തരിപ്പണം ആക്കും.
ഇന്ത്യ ഇത്തവണ അതിൽ നിന്ന് രക്ഷപെട്ടു എങ്കിലും ഇനിയുള്ള തിരഞ്ഞെടുപ്പുകളിലും തുടരാൻ സാധ്യത ഏറെയാണ്.
freebies സംസ്ക്കാരം വഴി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞേക്കും. പക്ഷെ അത് രാജ്യത്തിന്റെ സമ്പത് ഘടനക്ക് ഉണ്ടാക്കുന്ന ആഘാതം പറഞ്ഞറിയിക്കാൻ കഴിയാത്തത് ആയിരിക്കും.
രാജ്യവും, രാജ്യ താൽപ്പര്യവും ഒക്കെ രണ്ടാമത് എന്ന് കരുതുന്നവരിൽ നിന്ന് അത്തരം ജാഗ്രത ഉണ്ടാകില്ലല്ലോ.
നിയമം മൂലം ഇത്തരം freebies സംസ്ക്കാരം അവസാനിപ്പിക്കാൻ കഴിയണം. ജനങ്ങളെ ബോധവാന്മാരാക്കുക എന്നതൊന്നും ഈ വിഷയത്തിൽ ഒരു പരിഹാരം അല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: