Kerala

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പത്തു പ്രതികൾക്ക് ഹൈക്കോടതി വിധി മറികടന്ന് പരോൾ; ജയിലധികൃതരുടെ വിശദീകരണം വിചിത്രം

തടവുകാലത്തെ ആശുപത്രിവാസത്തിനു പുറമെയാണ് 11 പ്രതികൾക്കു പല തവണയായി 6 മാസത്തോളം പരോൾ ലഭിച്ചത്.

Published by

കണ്ണൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിന് തൊട്ടപിന്നാലെ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പത്തു പ്രതികൾക്ക് പരോൾ അനുവദിച്ചു. ശാഫി, കിർമാണി മനോജ്, ടി.കെ. രജീഷ് അടക്കമുള്ള പ്രതികളാണ് പരോൾ ലഭിച്ചതിനെ തുടർന്ന് പുറത്തെത്തിയത്. അതേസമയം, കൊടിസുനിക്ക് പരോൾ നൽകിയിട്ടില്ല. നേരത്തേ വിയ്യൂർ സെൻട്രൽ ജയിലിൽവെച്ച് ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസ് കൂടി ഉള്ളതിനാലാണ് കൊടി സുനിക്ക് പരോൾ അനുവദിക്കാതിരുന്നത്. കൊടി സുനി തവനൂർ ജയിലിലാണ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. അതേസമയം, തിരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നു കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ വ്യക്തമാക്കി. അതേസമയം, കുന്നോത്ത് പറമ്പ് സി.പി.എം. ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്ക് പരോൾ അനുവദിച്ചിട്ടില്ല. ഇരുവർക്കും മൂന്നുവർഷം ശിക്ഷ അനുവദിച്ചശേഷം മാത്രമായിരിക്കും പരോൾ നൽകുക.

നേരത്തേയും ടി.പി. വധക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. ടിപി വധക്കേസിലെ പ്രതികൾക്ക് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പരോൾ ലഭിച്ചത് 2013 ദിവസമാണെന്നു നിയമസഭയിൽ സർക്കാർ 2022ൽ വെളിപ്പെടുത്തിയിരുന്നു. തടവുകാലത്തെ ആശുപത്രിവാസത്തിനു പുറമെയാണ് 11 പ്രതികൾക്കു പല തവണയായി 6 മാസത്തോളം പരോൾ ലഭിച്ചത്.

പ്രതികൾക്ക് കൂടുതൽ തവണ പരോൾ അനുവദിക്കുന്നതായി കെ.കെ. രമ ഉൾപ്പെടെയുള്ളവർ വിമർശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും പരോൾ. എൽ.ഡി.എഫ്. സർക്കാർ കാലത്ത് 2013 ദിവസമാണ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് നിയമസഭയിൽ 2022-ൽ സർക്കാർ വെളിപ്പെടുത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by