കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് കേസരി മഹാത്മാഗാന്ധി
കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എ കെ അനുരാജ് തെരഞ്ഞെടുക്കപ്പെട്ടു.
വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനറല്‍ കാറ്റഗറിയില്‍ ആണ് അനുരാജ് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും എതിര്‍പ്പിനെ മറികടന്നാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഉള്‍പ്പെട്ട അനുരാജ് തെരഞ്ഞെടുക്കപ്പെടുന്നത്.
പന്ത്രണ്ടംഗ സിന്‍ഡിക്കേറ്റിലേക്ക് അനുരാജിന് പുറമെ ഏഴ് സിപിഎം, രണ്ട് കോണ്‍ഗ്രസ്സ്, രണ്ട് ലീഗ് പിന്തുണയുള്ളവരാണ് മറ്റു തെരഞ്ഞെടുക്കപ്പെട്ടവര്‍. എ.കെ. അനുരാജ്, ഡോ.ടി.മുഹമ്മദ് സലീം, പി.പി. സുമോദ്, ഡോ. കെ. മുഹമ്മദ് ഹനീഫ, പി. സുശാന്ത്, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. കെ. പ്രദീപ്കുമാര്‍, എം.പി. ഫൈസല്‍, പി. മധു, ഇ. അബ്ദുറഹീം, സി.പി. ഹംസ, ടി.ജെ മാര്ട്ടീന് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍.
വിദ്യാര്‍ത്ഥി പ്രതിനിധിയായി എസ് എഫ് ഐ യിലെ താജുദ്ദീന് തെരഞ്ഞെടുക്കപ്പെട്ടു.
ഗവര്‍ണറുടെ പ്രതിനിധികളെ സെനറ്റില്‍ പ്രവേശിപ്പിക്കില്ല എന്നു പറഞ്ഞ് എസ്എഫ്എ രംഗത്തിവരുകയും ആദ്യ യോഗത്തിനെത്തിയ അനുരാജ് ഉള്‍പ്പെടെ 8 പേരെ തടയുകയും ചെയ്തിരുന്നു.
‘നിങ്ങള്‍ ആര്‍എസ്എസ് കാരാണ്.സെനറ്റ് യോഗത്തിലേക്ക് കടത്തില്ല.’ എന്നു പറഞ്ഞുകൊണ്ടായിരുന്നു സര്‍വ്വകലാശാല കവാടത്തില്‍ തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: