തിരുവല്ല: സൗത്ത് ആഫ്രിക്കയിലെ ദേശീയ തെരഞ്ഞെടുപ്പില്‍ മെമ്പര്‍ ഒഫ് പ്രൊവിന്‍ഷ്യല്‍ ലെജിസ്ലേച്ചറായി (എംപിഎല്‍) തിരുവല്ല മന്നങ്കരച്ചിറ കേശവത്തില്‍ അനില്‍കുമാര്‍ കേശവപിള്ള വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എംഎല്‍എക്ക് തുല്യമായ ഈ പദവിയിലേക്ക് തെരഞ്ഞെടുക്കുന്ന ആദ്യ ഇന്ത്യക്കാരനും അനില്‍കുമാറാണ്.
അഞ്ചുവര്‍ഷ കാലാവധിയില്‍ ഈസ്റ്റേണ്‍ കേപ് നിയമസഭയിലേക്കാണ് രണ്ടാം നിയോഗം. 72 അംഗ പ്രൊവിന്‍ഷ്യല്‍ ലെജിസ്ലേച്ചറില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധിയാണ് അനില്‍.
കഴിഞ്ഞ തവണ വിദ്യാഭ്യാസം, ആരോഗ്യം, പ്രീമിയേഴ്സ് (മുഖ്യമന്ത്രിയുടെ ഓഫീസ്) എന്നിവയുടെ വിപ്പായിരുന്നു. അദ്ധ്യാപകനായിരുന്ന അനില്‍കുമാര്‍ ഈസ്റ്റേണ്‍ കേപ് സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായിരുന്നു. 1990 മുതല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ്. തിരുവല്ല മതില്‍ഭാഗം മാലിയില്‍ പരേതനായ കേശവപിള്ളയുടെയും ഈശ്വരിയമ്മയുടെയും മകനാണ്. സൗത്ത് ആഫ്രിക്കയില്‍ അദ്ധ്യാപികയായ മിനി പിള്ളയാണ് ഭാര്യ. ഡോ. വിഷ്ണുപിള്ള, ഡോ. മീരാപിള്ള എന്നിവര്‍ മക്കളും ചിബിന്, ഡോ. വൃന്ദ എന്നിവര്‍ മരുമക്കളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: