തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയത്തിലേക്ക് സിപിഎം കൂപ്പുകുത്തിയതോടെ പിണറായിയെ ആരു തിരുത്തുമെന്ന ആശയക്കുഴപ്പത്തില്‍ നേതാക്കള്‍. ഡോ. തോമസ് ഐസക്കും എം.എ. ബേബിയും നേരത്തെ തിരുത്തലുമായി രംഗത്ത് വന്നെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് വേണ്ട പിന്തുണ ലഭിക്കാത്തതിനാല്‍ മൗനം പാലിക്കുകയായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയോടെ ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി തിരുത്തിയേ പറ്റൂ എന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
തോല്‍വി ആഴത്തില്‍ വിലയിരുത്തുമെന്ന് പറയുന്ന സംസ്ഥാന സെക്രട്ടറി ശക്തമായ നിലപാട് എടുക്കണമെന്നും പിണറായിയുടെ കളിപ്പാവ ആകരുതെന്നുമുള്ള നിലപാടിലാണ് ഒരു വിഭാഗം. മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവര്‍ക്ക് എന്തുമാകാമെന്ന നിലപാട് പാര്ട്ടിച്ചട്ടങ്ങളെ കാറ്റില്‍ പറത്തുകയാണെന്നും ഇവര്‍ വാദിക്കുന്നു. തിരുത്തണമെന്ന ആവശ്യമായി കെ.ടി. ജലീലും രംഗത്തുണ്ട്. മുഖ്യമന്ത്രി എടുക്കുന്ന നിലപാടുകള്‍ പാളുന്നു. നവകേരള സദസ് മണ്ടന്‍ തീരുമാനമായിരുന്നു.
നികുതി വര്‍ധന, ക്ഷേമപെന്ഷന് അടക്കമുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാത്തത്, സര്‍ക്കാര്‍ ജീവനക്കാരെ വെറുപ്പിച്ചത്, പോലീസിന്റെ നയങ്ങള്‍ തുടങ്ങിയവയെല്ലാം സര്‍ക്കാരിന് മോശം പ്രതിച്ഛായ ഉണ്ടാക്കി. ഇതെല്ലാം എം.വി. ഗോവിന്ദനോട് പലപ്പോഴായി ചൂണ്ടിക്കാട്ടിയെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റിലും കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല.
സംസ്ഥാനത്ത് വന്‍കിട പ്രൊജക്ടുകള്‍ നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ലെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്ന് തോമസ് ഐസക്ക് പറയുന്നു.
കാലഹരണപ്പെട്ട പോലീസ് ചട്ടങ്ങള്‍ പൊളിച്ചെഴുതണമെന്നും ഐസക്ക് ലേഖനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: