തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തലസ്ഥാനത്ത് ലഭിച്ചത് കനത്ത ഷോക്ക്. സിപിഎമ്മിന്റെ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങളും അവര്‍ വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളിലും ബിജെപി മുന്നില്‍.
മന്ത്രി വി. ശിവന്‍കുട്ടിയുടെ ബൂത്തിലും വാര്‍ഡിലും മണ്ഡലത്തിലും ബിജെപിക്കാണ് ഭൂരിപക്ഷം. മറ്റുള്ളവര്‍ക്ക് 1500ല്‍ അധികം വോട്ട് ലഭിച്ചപ്പോള്‍ മന്ത്രിയുടെ ബൂത്തില്‍ സിപിഎമ്മിന് ലഭിച്ചത് 87 വോട്ട്.
മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ, വി.കെ. പ്രശാന്ത് എംഎല്‍എ എന്നിവരുടെ വാര്‍ഡുകളിലും ബിജെപി മുന്നിലെത്തി. സിപിഐ സ്ഥാനാര്‍ത്ഥി മത്സരിച്ച മണ്ഡലത്തില്‍ സിപിഐയിലെ മന്ത്രി ജി.ആര്‍. അനിലിന്റെയും സിപിഐയിലെ മുന്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന്റെയും ബൂത്തിലും ബിജെപിയാണ് ഒന്നാമത്. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത്, പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ എന്നിവരുടെ ബൂത്തിലും എല്‍ഡിഎഫ് പിന്നിലായി. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ബൂത്തും വാര്‍ഡും സിപിഎമ്മിനെ കൈവിട്ടു.
കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ എന്‍ഡിഎ ഒന്നാം സ്ഥാനത്ത് എത്തി. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി. ജോയിയുടെ ബൂത്തിലും സിപിഎം എംഎല്‍എ ഒ.എസ്. അംബികയുടെ ബൂത്തിലും മണ്ഡലമായ ആറ്റിങ്ങലിലും കാട്ടാക്കടയില്‍ സിപിഎമ്മിലെ ഐ. ബി. സതീഷ് എംഎല്‍എയുടെ ബൂത്തിലും മണ്ഡലത്തിലും ബിജെപിസ്ഥാനാര്‍ത്ഥി വി. മുരളീധരനായിരുന്നു ഭൂരിപക്ഷം.
ആറ്റിങ്ങലില്‍ വി.മുരളീധരന്‍ 311779 വോട്ടുകള്‍ കരസ്ഥമാക്കി. 31.66% ആയിരുന്നു വോട്ട് വിഹിതം. വിജയിച്ച അടൂര്‍ പ്രകാശുമായി 1.66 ശതമാനം വോട്ട് വ്യത്യാസം തിരുവനന്തപുരത്ത് 3,37,920 (35.50%) വോട്ട് നേടിയ രാജീവ് ചന്ദ്രശേഖറിന് വിജയിച്ച ശശിതരൂരിനെക്കാള്‍ 1.7 ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: