പാലക്കാട്: ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ മൊഴി ദുരുപയോഗം ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സബ് ഇന്‍സ്പെക്ടര്‍ക്ക് സസ്പന്ഷന്.തൃത്താല പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കാജാഹുസൈനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്.ഇയാള്‍ യുവതിയുടെ പരാതിയിലുളള വ്യക്തിയില്‍നിന്ന് പണം ആവശ്യപ്പെടുകയായിരുന്നു.
സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാണ് പണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് യുവാവ് നല്കിയ പരാതിയിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: