ന്യൂദല്‍ഹി: എങ്ങിനെയെങ്കിലും അധികാരത്തില്‍ കയറാന്‍ ഇന്ത്യാമുന്നണി അവസാന അടവും പയറ്റി നോക്കിയെന്നും ഒരു ഘട്ടത്തില്‍ നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാമെന്ന് താണുകേണ് അപേക്ഷിച്ചുനോക്കിയെന്നും റിപ്പോര്‍ട്ട്. ജനതാദള്‍ (യു) നേതാവ് കെ.സി. ത്യാഗിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇന്ത്യാമുന്നണി പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തിട്ടും നിതീഷ് കുമാര്‍ വഴങ്ങിയില്ല. ഇപ്പോള്‍ കോണ്‍ഗ്രസും ഇത് നിഷേധിക്കുകയാണ്.പുറമേയ്ക്ക് ആദര്ശന വര്‍ത്തമാനവും ഉള്ളില്‍ എല്ലാ നെറികേടുകളും ചെയ്യുകയാണ് ഇന്ത്യാമുന്നണി.
സാധാരണ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു മുന്നണി രൂപപ്പെട്ടാല്‍ പിന്നീട് അധികാരം പിടിക്കാന്‍ എതിര്‍മുന്നണിയിലെ പാര്‍ട്ടികളെ പിടിക്കുന്നത് അന്തസ്സല്ല. അതാണ് ഇന്ത്യാമുന്നണി ഇപ്പോള്‍ ചെയ്തത്. തെരഞ്ഞെടുപ്പിന് മുന്‍പ് നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നു. ഇപ്പോള്‍ എങ്ങിനെയും അധികാരം പിടിച്ചുപറ്റാന്‍ പ്രധാനമന്ത്രി പദം വരെ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയാണ്. “ഇന്ത്യാ ബ്ലോക്കിന്റെ കണ്‍വീനര്‍ സ്ഥാനം നല്‍കാത്തവരാണ് ഇപ്പോള്‍ നിതീഷ്കുമാറിനെ പ്രധാനമന്ത്രിയാകാന്‍ ക്ഷണിക്കുന്നത്. “-കെ.സി. ത്യാഗി കുറ്റപ്പെടുത്തി.
അങ്ങിനെ ഇന്ത്യാമുന്നണി നിതീഷ് കുമാറിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തതായി അറിവില്ലെന്നാണ് കോണ്‍ഗ്രസിന്റെ കെ.സി.വേണുഗോപാല്‍ എംപി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: