കോഴിക്കോട്: മുസ്ലീം സമുദായം സർക്കാരിൽ നിന്നും അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന കേരള നവോത്ഥാന സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് സമിതി വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം കൂടിയായ ഹുസൈൻ മടവൂർ പറഞ്ഞു.
ഇടതുപക്ഷത്തിന് മുസ്ലിം ന്യൂനപക്ഷ നിലപാടെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ന്യൂനപക്ഷം അവിഹിതമായി ഒന്നും നേടിയിട്ടില്ല. ഉണ്ടെങ്കില്‍ വെള്ളാപ്പള്ളി തെളിവുകള്‍ പുറത്തുവിടണം. ഈഴവ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിച്ചില്ലെങ്കില്‍ പരിശോധിക്കേണ്ടത് അവരാണ്. പ്രീണനം കൊണ്ട് ന്യൂനപക്ഷത്തിന്റെ വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചിട്ടില്ല.
കേരള നവോത്ഥാന സമിതി ചെയര്‍മാനില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പ്രസ്താവനയാണ് ഇത്. പ്രസ്താവന അപക്വവും വാസ്തവ വിരുദ്ധവുമാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഗുണം ചെയ്യുമെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: