Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീഴ്ച മറയ്‌ക്കാന്‍ കേന്ദ്രത്തെ പഴിചാരി മുഖ്യമന്ത്രി; ഭരണപരാജയം വ്യക്തമാക്കി പ്രോഗ്രസ് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 01:47 am IST
in Kerala

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം വ്യക്തമാക്കി മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട്. ഇതോടെ പതിവുപോലെ കേന്ദ്രത്തില്‍ പഴിചാരി മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനക്കാരുടെ ഡിഎ മുടക്കവും പെന്‍ഷന്‍ മുടക്കവും അടക്കം സകല വീഴ്ചകളുടെയും ഉത്തരവാദിത്വം കേന്ദ്രത്തില്‍ കെട്ടിവച്ചാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

ഒന്നാം സര്‍ക്കാരിന്റെ കാലത്ത് പ്രളയവും പകര്‍ച്ചവ്യാധിയുമായിരുന്നു പ്രതിസന്ധിയെങ്കില്‍ രണ്ടാം സര്‍ക്കാരില്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന ന്യായീകരണം. രാജ്യത്തു മറ്റൊരു സംസ്ഥാനത്തിനും ഇത്ര ക്രൂരമായ അനുഭവമുണ്ടായിട്ടില്ല. അര്‍ഹതപ്പെട്ട വിഹിതം നിഷേധിക്കുന്നതിനെതിരേ കേരളത്തിനു സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. കോടതി കേരളത്തിന്റെ വാദം അംഗീകരിച്ചതോടെയാണ് വാശിയോടെ നിന്ന സമീപനം തിരുത്തിക്കാന്‍ കഴിഞ്ഞത്. കേരളത്തെ പുകഴ്‌ത്തുന്ന പരിപാടികള്‍ നിര്‍വഹിക്കുന്നതില്‍ തടസം സൃഷ്ടിക്കാനും അങ്ങനെ അത് ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളായിരുന്നു ഈ വാശിക്കു പിന്നിലെന്നുമുള്ള സ്ഥിരം പല്ലവി ആവര്‍ത്തിച്ചു. ഒപ്പം പെന്‍ഷന്‍ മുടങ്ങല്‍, ഡിഎ മുടങ്ങല്‍, തുടങ്ങിയ വീഴ്ചകളും സമ്മതിച്ചാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ഇരുപത് ലക്ഷം അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ നല്കുമെന്ന വാഗ്ദാനത്തില്‍ പകുതിപോലും നല്കാനായിട്ടില്ലെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആകെ 1.08 ലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്കിയത്. അഭ്യസ്ത വിദ്യര്‍ക്ക് ഡിജിറ്റല്‍ മേഖലയില്‍ തൊഴില്‍ നല്കുന്നതിന് ബൃഹത്തായ തൊഴില്‍ പദ്ധതിക്ക് ഇതുവരെ വ്യക്തത വന്നിട്ടില്ല.

നൈപുണ്യ പരിശീലനം ലഭിച്ച അഭ്യസ്തവിദ്യരെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും നടപ്പായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ചു വര്‍ഷം കൊണ്ട് 15,000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമെന്ന വാഗ്ദാനത്തില്‍ 5300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ആരംഭിച്ചുള്ളൂ. ഒരു വര്‍ഷത്തിനിടെ 1100 എണ്ണം സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം. ഒരു ലക്ഷം പേര്‍ക്ക് ഇതുവഴി ജോലി ലഭ്യമാക്കുമെന്ന് പറഞ്ഞതില്‍ 55,000 തൊഴിലവസരം മാത്രമാണ് സൃഷ്ടിച്ചത്.

അഞ്ചു വര്‍ഷം കൊണ്ട് രണ്ടു ലക്ഷം തൊഴിലവസര വാഗ്ദാനത്തില്‍ നടപ്പിലായത് 30,000 മാത്രം. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യ കെ ഫോണില്‍ 5856 കുടുംബങ്ങള്‍ക്ക് മാത്രമാണ് സൗജന്യ കണക്ഷന്‍ നല്കിയത്. ഏഴായിരത്തിലധികം വീടുകളില്‍ കണക്ഷന്‍ നല്കി എന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട്. ഈ വര്‍ഷം എണ്ണം കുറയുകയാണ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പദ്ധതികളുടെ പുരോഗതി എത്ര ശതമാനമെന്ന് വ്യക്തമാക്കുന്നതിന് പകരം സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പുകളുടെ ക്രോഡീകരണം മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.

Tags: Kerala GovernmentProgress ReportChief MinisterLDF Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

India

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.