കോയമ്പത്തൂരില്‍ ഒരു ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട ബിജെപിയുടെ തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയെ പരിഹസിച്ച് കനിമൊഴിക്ക് ചുട്ട മറുപടി നല്കി അണ്ണാമലൈ. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മാത്രം എന്റെ അച്ഛന്റെ പേര് കരുണാനിധി എന്നല്ലെന്നായിരുന്നു അണ്ണാമലൈയുടെ മറുപടി.
“എന്റെ അച്ഛന്റെ പേര് കുപ്പുസ്വാമി എന്നാണ്. കുപ്പുസ്വാമിയുടെ മകന് ജയിക്കാന്‍ ഇനിയും സമയമെടുക്കും, “- രാഷ്ട്രീയ അധികാരമില്ലാത്ത കുടുംബത്തിലെ യുവാക്കള്‍ അധികാരത്തില്‍ എത്തിച്ചേരാന്‍ ഇനിയും സമയമെടുക്കുമെന്നസൂചന നല്‍കിക്കൊണ്ടുള്ളതായിരുന്നു അണ്ണാമലൈയുടെ ഈ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: