പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ഇന്ന് ഫൈനല്‍. വൈകീട്ട് ആറരയ്ക്കാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍ഷിപ്പോടെ ഹാട്രിക് കിരീടം തേടിയാണ് ലോക ഒന്നാം നമ്പര്‍ വനിതാ താരവും ടൂര്‍ണമെന്റിലെ ഒന്നാം സീഡുമായ ഇഗ സ്വിയാറ്റെക്ക് ഇറങ്ങുന്നത്.
കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇറ്റാലിയന്‍ താരം ജാസ്മിന് പാവോലിനി ഫൈനലിനൊരുങ്ങുന്നത്. സീഡില്ലാത്താരമായി സെമി വരെ കുതിച്ചെത്തിയ മിറാ ആന്‍ഡ്രീവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് പാവോലിനി സെമിയില്‍ ജയിച്ചെത്തിയത്.
തുടക്കം മതുല്‍ കരുത്തോടെ മുന്നേറിയ അമേരിക്കന്‍ താരം കോകോ ഗൗഫിനെ സെമിയില്‍ കീഴടക്കിയാണ് സ്വിയാറ്റെക്ക് ഫൈനലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: