പത്തനംതിട്ട: വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത, സാമ്പത്തിക, ആരോഗ്യ, അക്കാദമിക് വിവരങ്ങള്‍ ചോര്‍ത്താന്‍ സൈബര്‍ ക്രിമിനലുകള്‍ സ്കൂളുകളെയും ലക്ഷ്യം വയ്ക്കുന്നു. യുകെയിലെ ബില്ലിയറസി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പേരും വിലാസവും ആരോഗ്യവിവരങ്ങളും ചോര്‍ത്തിയതോടെയാണ് സ്കൂളുകളുടെ സൈബര്‍ സുരക്ഷ ചര്‍ച്ചയായത്.
യുകെയിലെ സ്കൂളില്‍ നടന്ന സൈബര്‍ ആക്രമണം ലോകത്ത്എവിടെയുമുള്ള സ്്കൂളുകള്‍ക്കും ബാധകമാണ്. സൈബര്‍ ക്രിമിനലുകള്‍ ചോര്‍ത്തിയ കുട്ടികളുടെ ഡാറ്റ ഡാര്‍ക്ക്വെബില്‍ വില്‍പ്പനക്ക് വെയ്ക്കുമെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
കേരളത്തിലെ പല സ്കൂളുകളുടെയും വെബ്സൈറ്റ്, കമ്പ്യൂട്ടര്‍ സുരക്ഷ തീരെ ദുര്‍ബലമാണ്. ചോര്‍ത്തുന്ന വിവരങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം. വന്‍കിട സ്ഥാപനങ്ങള്‍ പഴുതില്ലാത്ത സൈബര്‍സുരക്ഷ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലാണ് ക്രിമിനലുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കണ്ണുവച്ചു തുടങ്ങിയത്.
സ്കൂളുകളിലെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അദ്ധ്യാപകരും ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. പരിചിതമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സ്കൂള്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടാം. വെബ്സൈറ്റുകളെയും കമ്പ്യൂട്ടറുകളെയും തകര്‍ക്കാന്‍ കഴിയുന്ന വൈറസുകള്‍ ആണ് ലിങ്കുകളിലൂടെ ഒളിപ്പിച്ചുകടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: