ബോളിവുഡ് സിനിമ താരവും ബിജെപി എം പി യുമായ കങ്കണ റണാവതിനെ എയർപോർട്ടിൽ വെച്ച് ആക്രമിച്ച ഖാലിസ്ഥാനി തീവ്രവാദിക്ക് കേരളത്തിൽ ഉയരുന്ന പിന്തുണയിൽ അത്ഭുതം ഒന്നുമില്ല.
സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്ന, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊല്ലുന്ന ഹമാസ് പോലുള്ള ഇസ്ലാമിക ഭീകര സംഘടനയ്‌ക്കും, താലിബാനും പരസ്യ പിന്തുണയുമായി തെരുവിൽ ഇറങ്ങുന്നവർ ഖാലിസ്ഥാനി തീവ്രവാദിയെയും പിന്തുണച്ചില്ല എങ്കിലേ അത്ഭുതം ഉള്ളൂ.
കങ്കണ റണാവതിനെ എയർപോർട്ടിൽ വെച്ച് ആക്രമിച്ച ഖാലിസ്ഥാനി തീവ്രവാദി എയർപോർട്ട് സുരക്ഷ ഉള്ള CISF ഉദ്യോഗസ്ഥ ആണെന്ന് ഓർക്കണം. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ എപ്പോഴും കാണും കയ്യിൽ.
നാളെ ഇതേ തീവ്രവാദി ഇന്ത്യൻ പ്രധാന മന്ത്രിയെയും, രാഷ്‌ട്രപതിയെയും വരെ ആക്രമിക്കില്ല എന്ന് എന്തുറപ്പാണ് ഉള്ളത്? അന്നും ഇപ്പോൾ ആഘോഷം നടത്തുന്നവർ ഇതേപോലെ ആഘോഷിക്കും എന്നുറപ്പാണ്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ കേരളത്തിൽ നടന്ന ആഘോഷങ്ങൾ ആരും മറന്നിട്ടില്ല.
സത്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയം ആണ് ഇതൊക്കെ. ഭരണം ഉണ്ടായാൽ പോരാ അത് ഉപയോഗിക്കാൻ അറിയണം.
നമ്മുടെ രാജ്യത്തിന്റെ സഹിഷ്ണുതയാണ് ഇത്തരം തീവ്രവാദികൾ മുതലെടുക്കുന്നത്. ചരിത്രം പരിശോധിച്ചാൽ, ഇന്ദിര ഗാന്ധിക്ക് പല തവണ ഇന്റലിജിൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതാണ് സിഖ്കാരെ സുരക്ഷ ഉദ്യോഗസ്ഥർ ആയി കൂടെ കൊണ്ട് നടക്കരുത് എന്ന്.
അതേപോലെ രാജീവ് ഗാന്ധിയോട് അദ്ദേഹം രക്തസാക്ഷി ആയ ആ ചടങ്ങിൽ പങ്കെടുക്കരുത് എന്ന് സുരക്ഷ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതാണ്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് ജയിച്ചവരിൽ എല്ലാവരും തന്നെ ഖാലിസ്ഥാൻ തീവ്രവാദത്തിന് പരസ്യ പിന്തുണ നൽകുന്ന ആളുകൾ ആണെന്ന് കേൾക്കുന്നു. കശ്മീരിൽ നിന്നുള്ള ഇപ്പോൾ ജയിലിൽ കിടക്കുന്ന തീവ്രവാദിയും തിരഞ്ഞെടുപ്പിൽ വിജയിച്ചു.
കഴിഞ്ഞ 10 വർഷം ഭരണം കയ്യിൽ ഉണ്ടായിട്ടും ഇത്തരം തീവ്രവാദികളെ ഉന്മൂലനം ചെയ്യാതെ സഹിഷ്ണുത കാണിച്ചതിന്റെ ഫലമാണ് രാജ്യം അനുഭവിക്കുന്നത്.
ഇന്ത്യയിൽ 12 കോടി കർഷകർ ഉണ്ട്. പഞ്ചാബിൽ ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് വീണ്ടും ഇന്ത്യ ഭരിക്കുന്നു. അങ്ങനെ കർഷക രോഷം ഉണ്ടായിരുന്നു എങ്കിൽ ബിജെപി ഭരണത്തിൽ ഉണ്ടാകില്ലായിരുന്നു എന്ന് മാത്രമല്ല, 100 സീറ്റ് പോലും കിട്ടില്ലായിരുന്നു.
അപ്പോൾ കർഷകരുടെ പേരിൽ തീവ്രവാദികൾ അഴിഞ്ഞാടുക ആണ്. അതേപോലെയാണ് ഡൽഹിയിലെ കോളേജുകൾ കേന്ദ്രീകരിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾ. നൂറുകണക്കിന് ഓൺലൈൻ മാധ്യമങ്ങൾ ആണ് കൂണുപോലെ അടുത്തിടെ പൊട്ടി മുളച്ചത്. തിരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ് വ്യാജ പ്രചാരണങ്ങളുമായി നൂറുകണക്കിന് വീഡിയോകൾ ആണ് സാധാരണക്കാരുടെ ഫോണുകളിൽ ചെന്നത്.
മത തീവ്രവാദികൾ നടത്തുന്ന മത തീവ്രവാദ വാർത്ത ചാനലുകൾ നിരന്തരം ഇന്ത്യ വിരുദ്ധ വാർത്തകൾ നൽകിയിട്ടും, തീവ്രവാദ അനുകൂല നിലപാടുകൾ എടുത്തിട്ടും നമുക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. കേരളത്തിൽ നിന്നുള്ള ചില മാധ്യമങ്ങൾ കലാപങ്ങൾ ആളിക്കത്തിക്കാൻ ശ്രമിച്ചതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അന്നും കേന്ദ്ര സർക്കാർ നടപടി ഒന്നും എടുക്കാൻ കഴിയാതെ നാണം കെട്ടു.
ഇതൊക്കെ മുൻകൂട്ടി കണ്ട് അടിച്ചമർത്തേണ്ട ആഭ്യന്തര വകുപ്പ് നിർജീവമായി എല്ലാം കണ്ടു കൊണ്ട് നിൽക്കുന്നു. ഇത്തരക്കാരെ അവഗണിക്കുന്നതാണ് നല്ലത് എന്ന കേന്ദ്ര സർക്കാർ നയം കൊണ്ടാണ് ഇന്ത്യയിൽ നഗരങ്ങൾ കേന്ദ്രീകരിച്ചു തീവ്രവാദി കൂട്ടായ്മകളും, അരാജകവാദികളും മുളച്ചു പൊന്തിയത്.
സഖ്യ കക്ഷി ഭരണം കൂടി ആയതോടെ രാജ്യത്ത് ഇക്കൂട്ടർ ഇനി അഴിഞ്ഞാടും. വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ കലാപത്തിലേക്ക് തള്ളി വിടും. അഴിമതി കേസിലെ പ്രതിക്ക് അങ്ങോട്ട് വിളിച്ചു ജാമ്യം നൽകുന്ന സുപ്രീം കോമഡികൾ ഉള്ള നാടായത് കൊണ്ട് ആ വഴി ഇത്തരക്കാരെ അടിച്ചമർത്താനും കഴിയില്ല.
സഹിഷ്ണുതയും, ജനാധിപത്യവും ഒന്നും ഇവർക്ക് മുന്നിൽ ചെലവാകില്ല.
തീവ്രവാദത്തിന് പിന്തുണ കൊടുക്കുന്നവർക്ക് നേരെ യൂറോപ്യൻ രാജ്യങ്ങൾ പോലും ഇപ്പോൾ കർശന നടപടി എടുക്കാൻ തുടങ്ങി. പക്ഷെ നമ്മൾ ഇപ്പോഴും ഇതൊക്കെ കണ്ടില്ല എന്ന് നടിച്ച് ഇരിക്കുന്നു.
ഇത് സഹിഷ്ണുത അല്ല, കഴിവുകേടാണ്. ഉന്മൂലനം ചെയ്യേണ്ടതിനെ അങ്ങനെ തന്നെ ചെയ്യണം. അവർക്ക് അറിയാവുന്ന ഭാഷയിൽ വേണം മറുപടി കൊടുക്കാൻ. ഇല്ലെങ്കിൽ ഇന്ത്യയിൽ വീണ്ടും ഇന്ദിര ഗാന്ധിമാരും, രാജീവ് ഗാന്ധിമാരും ആവർത്തിക്കപ്പെടും.
സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്ന, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊല്ലുന്ന തീവ്രവാദത്തിനുപോലും പിന്തുണ കൊടുക്കുന്ന അതെ ആളുകൾ ആണ് മനുഷ്യനാകണം എന്നൊക്കെ പറഞ്ഞു പാട്ടും പാടി, മനുഷ്യാവകാശവും, സമാധാനവും പ്രസംഗിച്ചും കേരളത്തിൽ നടക്കുന്നത്. ഇവരുടെ ഉള്ളിൽ ഉള്ളത് തീവ്രവാദവും, അക്രമവും മാത്രമാണ്.
ബിജെപി സർക്കാർ എന്തോ സംഭവം ആണെന്ന ധാരണയിൽ ഇവർ അനങ്ങാതെ ഇരിക്കുന്നു എന്ന് മാത്രം. പക്ഷെ ഇന്ത്യയിലെ ആഭ്യന്തര തീവ്രവാദത്തെ ഉന്മൂലനം ചെയ്യാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പൂർണ പരാജയം ആണെന്ന് കൃത്യമായി നിരീക്ഷിച്ചാൽ മനസിലാകും.
ഇനിയും അവർ അടങ്ങിയിരിക്കും എന്ന് കരുതേണ്ട. ഇക്കൂട്ടർക്ക് വിദേശ സഹായം നല്ല രീതിയിൽ കിട്ടുന്നുമുണ്ട്.
ലോകത്തിനു മുന്നിൽ തങ്ങൾ വളരെ ലിബറൽ സർക്കാർ ആണെന്ന് കാണിക്കാൻ വേണ്ടി ഈ തീവ്രവാദികൾക്ക് എതിരെ നടപടി എടുക്കാത്തത് ആണോ അതോ അതിനുള്ള ആർജവം ഇല്ലാത്തതാണോ എന്നറിയില്ല.
രാജ്യത്തിന്റെ സുരക്ഷയുമായും, പരമാധികാരവുമായും ബന്ധപ്പെട്ട ചെറിയ കാര്യങ്ങളിൽ വരെ അതിശക്തമായ നടപടി എടുക്കേണ്ടതുണ്ട്. ചെറിയ സംഭവം ആണ്, ഒരു പ്രദേശത്തെ മാത്രം പ്രശ്നം ആണെന്നൊക്കെ കരുതി അവഗണിച്ചാൽ അത് രാജ്യത്തിനു ദോഷം ചെയ്യും.
ലഡാക്കിൽ ഒക്കെ നടക്കുന്ന സമരങ്ങൾ കേന്ദ്രം അവഗണിച്ചതിന്റെ ഫലമായി ആ വിഷയം ഇപ്പോൾ അന്താരാഷ്‌ട്ര തലത്തിൽ എത്തിക്കാൻ അവർക്കായി.
കങ്കണ റണാവത് സംഭവം ഒരു തുടക്കം മാത്രമാണ്. ആഭ്യന്തര വകുപ്പ് ഇനിയും സഹിഷ്ണുത പുഴുങ്ങി ഇരുന്നാൽ ഇന്ത്യയെ ഇക്കൂട്ടർ ചുട്ടു ചാമ്പലാക്കും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: