കണ്ണൂര്‍: ലോക് സഭാ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിക്ക് പിന്നാലെ കടുത്ത നിരാശയിലാണ് സി പി എം അണികള്‍. പാര്‍ട്ടിയുടെ പോക്കില്‍ അണികളുടെ രോഷവും വിമര്‍ശനവുമൊക്കെ പ്രവര്‍ത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിറയുകയാണ്. അനുനയിപ്പിക്കാന്‍ നേരിട്ടും ഫോണിലൂടെയും നേതാക്കള്‍ ശ്രമം തുടരുകയാണെങ്കിലും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയും വിമര്‍ശനമുണ്ട്. സ്വന്തം മണ്ഡലമായ തളിപ്പറമ്പില്‍ നിന്നും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എം.വി.ഗോവിന്ദന് പരാജയമാണെന്നാണ് ആരോപണം. കെ.സുധാകരന് എണ്ണായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചതിന്റെ ഉത്തരവാദിത്വം മണ്ഡലത്തിലെ എം.എല്‍.എ കൂടിയായ ഗോവിന്ദനുണ്ടെന്നാണ് വിമര്‍ശനം.
ബി.ജെ.പിക്ക് വലിയ വളര്‍ച്ചയുണ്ടായി. പാര്‍ട്ടി വോട്ടുകള്‍ ചോരുന്നത് അപകടകരമായ സാഹചര്യമാണുണ്ടാക്കിയതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്ന് ലോക് സഭയിലെത്തുമ്പോള്‍ ഇടതുമുന്നണിക്ക് കണ്ണൂര്‍ ജില്ലയില്‍ 2.12 ലക്ഷം വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. ഈ വോട്ടുകള്‍ ബി.ജെ.പിക്കും യു.ഡി.എഫിനും ലഭിച്ചതായാണ് കണക്കുകളില്‍ തെളിയുന്നത്.
യു.ഡി.എഫിന് ജില്ലയില്‍ 1.54 ലക്ഷത്തിന്റെ വോട്ടുവര്ദ്ധിച്ചപ്പോള് ബി.ജെ.പിക്ക് 60200 വോട്ടുകളും കൂടി. സി പി എം കോട്ടകളിലെ
ഓരോ ബൂത്തിലും 50 മുതല്‍ 100 വരെ വോട്ടുകള്‍ സി.പി.എമ്മിന് നഷ്ടമായതായാണ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: