ന്യൂദൽഹി: കർണാടക ബിജെപി ഘടകം നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച കർണാടകയിലെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ ഹാജരാകും. കേസിൽ ഹാജരാകുന്നതിനായി ബെംഗളൂരുവിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി വെള്ളിയാഴ്ച പുലർച്ചെ ദൽഹി വിമാനത്താവളത്തിൽ എത്തിയിരുന്നു.
2023ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക പത്രങ്ങളിലെ പരസ്യങ്ങളും കോൺഗ്രസ് നടത്തിയ തെറ്റായ പ്രചാരണങ്ങളും ബിജെപിയുടെ പ്രതിച്ഛായ തകർത്തുവെന്ന് പരാതിയിൽ ബിജെപി ആരോപിച്ചിരുന്നു.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി), മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ജൂൺ ഒന്നിന് ഹാജരായ സിദ്ധരാമയ്യയ്‌ക്കും ശിവകുമാറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു.
കോടതി നിർദ്ദേശിച്ച നിയമപരമായ രക്ഷാധികാരി എന്ന നിലയിലാണ് താൻ ജഡ്ജിക്ക് മുന്നിൽ ഹാജരായത്. തനിക്ക് ജാമ്യം കിട്ടി. തനിക്കും കെപിസിസി അധ്യക്ഷനും രാഹുൽ ഗാന്ധിക്കുമെതിരെ സ്വകാര്യ പരാതി നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും കോടതിയിൽ ഹാജരാകുമെന്നും കേസിൽ ജാമ്യം നേടിയ ശേഷം സിദ്ധരാമയ്യ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: