കോട്ടയം: നരേന്ദ്രമോദിക്ക് ഉണ്ണിക്കണ്ണന്റെ ചിത്രം വരച്ച് സമ്മാനിച്ചതിലൂടെ പ്രശസ്തയായ ജസ്ന സലീം എന്ന മുസ്ലിം പെണ്‍കുട്ടി വീണ്ടും സമാനതകളില്ലാത്ത സൈബര്‍ ആക്രമണത്തിന് ഇരയാകുന്നു. പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിച്ചതും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതുമെല്ലാം ഇടക്കാലത്ത് നിരന്തര സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇടയാക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഇടതു, മുസ്ലിം സൈബര്‍ പോരാളികളെ പ്രകോപിപ്പിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ട് ഇട്ട പോസ്റ്റണ് . ‘അങ്ങനെ എന്റെ ഏട്ടനെ തൃശൂരുകാര് ചേര്‍ത്തുപിടിച്ചിരിക്കുന്നു. തൃശ്ശൂരുള്ള ഓരോ ആളുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു’ എന്ന പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസറ്റു ചെയ്തതിന്റെ പേരിലാണിപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലവും ശരീരികാധിക്ഷേപവും ക്രൂരമായ പദപ്രയോഗങ്ങളും ചില ജീവികളുടെ ഗോപ്യാവയവ ചിത്രവും സഹിതമാണ് കുറേയേറെ സൈബര്‍ പോരാളികള്‍ ജസ്നക്കെതിരെ തിരിഞ്ഞിരിക്കുന്നത്. നിരുപദ്രവകരമായ ഒരു അഭിനന്ദനത്തോട് ഇത്രയും നീചമായി പെരുമാറാന്‍ മാത്രം രാഷ്ട്രീയ, മതവെറി പൂണ്ട ഒരു സമൂഹമായി കേരളം മാറിയതില്‍ ആരും ലജ്ജിച്ചുപോകും.
ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ വരച്ചു വില്‍ക്കുന്നത് ഉപജീവനമാര്‍ഗ്ഗമാക്കിയ കൊയിലാണ്ടി കുറവങ്ങാട് സ്വദേശിയായ ജസ്ന സലീം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് സുരേഷ് ഗോപിയെ പരിചയപ്പെടുന്നത് . ചിത്രങ്ങള്‍ കാണിച്ചുകൊടുത്തതിനെത്തുടര്ന്ന് സുരേഷ് ഗോപി ഇടപെട്ട് ഉണ്ണിക്കണ്ണന്റെ ഒരു ചിത്രം പ്രധാനമന്ത്രിക്കു സമ്മാനിക്കാനും അവസരം ലഭിച്ചു. മോദി ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: