ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഭാരതത്തിന്റെ വനിതാ ഇരട്ട താരങ്ങളായ താനിഷ ക്രാസ്റ്റോ-അശ്വിനി പൊന്നപ്പെ സഖ്യത്തിന് മുന്നേറ്റം. കനേഡിയന്‍ താര ജോഡികള്‍ ഡെന്റ് ജാക്കീ- സി. ലായി എന്നിവരെയാണ് ഇരുവരും ചേര്‍ന്ന് തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു മൂന്ന് പേരുടെയും വിജയം. സ്കോര്‍ 21-15, 21-15
ഭാരതത്തിന്റെ പി.വി. സിന്ധു തോറ്റ് പുറത്തായി. ചൈനീസ് തായ്പോയിയുടെ സു വെയ് ഷിയ്ക്ക് മുന്നിലാണ് ഭാരത താരം കീഴടങ്ങിയത്. സ്കോര്‍ 15-21, 21-15, 14-21നായിരുന്നു സിന്ധുവിന്റെ തോല്‍വി. ഒരു മണിക്കൂര്‍ പത്ത് മിനിറ്റുകൊണ്ട് സിന്ധുവിന്റെ മത്സരം അവസാനിച്ചു.
മറ്റൊരു വനിതാ ഇരട്ട സഖ്യം ഋതുപര്‍ണ പാണ്ട-സ്വേതപര്ണ പാണ്ട എന്നീ ജോഡികളുടെ മുന്നേറ്റം കൊറിയയുടെ സോ -യൂങ്, കോങ് ഹി യങ് എന്നിവരാണ് തോല്‍പ്പിച്ചത്. സ്കോര്‍12-21, 9-21
പ്രതികരിക്കാൻ ഇവിടെ എഴുതുക: