കോഴിക്കോട്: താമരശേരിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. ജ്വല്ലറിയിലെ ലോക്കര്‍ പൊളിക്കാനാകാത്തതിനെ തുടര്‍ന്ന് അര കിലോഗ്രാം വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു.
സിയ ഗോള്‍ഡ് ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അര കിലോ വെള്ളിയുമായി കടക്കുകയായിരുന്നു.മുമ്പ് പൊലീസ് സ്റ്റേഷനു സമീപമുള്ള ജ്വല്ലറിയുടെ ചുവര് തുരന്ന് മോഷണം നടന്നിരുന്നു. ലോക്കര്‍ പൊളിച്ച് അമ്പത്തഞ്ച് പവന് സ്വര്‍ണമാണ് കവര്‍ച്ച നടത്തിയത്.
ഈ കവര്‍ച്ച നടന്ന ജ്വല്ലറിയുടെ 700 മീറ്ററോളം അകലെയാണ് വീണ്ടും സമാന രീതിയിലുള്ള മോഷണം നടന്നത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഒന്നിലേറെ മോഷ്ടാക്കള്‍ ഉണ്ടെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: