ന്യൂദല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രി പദത്തില്‍ അജയ്യനായി നരേന്ദ്ര മോദി. ബുധനാഴ്ച ചേര്‍ന്ന എന്‍ ഡി എ യോഗം മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചു.
ഏകകണ്ഠമായാണ് നരേന്ദ്ര മോദിയെ എന്‍ ഡി എ യോഗം നേതാവായി നിശ്ചയിച്ചതെന്ന് യോഗ ശേഷം നേതാക്കള്‍ അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ പിന്തുണച്ച് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കത്ത് നല്കി. ശിവസേനയടക്കമുള്ള പാര്‍ട്ടികളും പിന്തുണക്കത്ത് നല്കി.
എത്രയും വേഗം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് മോദിയോടെ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ നേതാക്കള്‍ ഇന്ന് രാത്രി തന്നെ രാഷ്ട്രപതിയെ കാണാനും സാധ്യതയുണ്ട്.
അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആലോചനയില്‍ നിന്നും ഇന്ത്യ മുന്നണി പിന്‍വാങ്ങിയെന്നാണ് അറിയുന്നത്.നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എന്‍ ഡി എ സര്‍ക്കാരിനുള്ള കത്ത് കൈമാറിയ സാഹചര്യത്തിലാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് സാധ്യത മങ്ങിയത്.
എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രാദേശിക കക്ഷികള്‍ ശ്രമിച്ചാല്‍ പിന്തുണക്കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഐ എന്‍ ഡി ഐ സഖ്യയോഗത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനാണ് കോണ്‍ഗ്രസ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: