വാര്‍ത്തകളോട് അതിവൈകാരികമായി പ്രതികരിക്കുന്നത് ഓഹരി വിപണിയുടെ സ്വഭാവമാണ്. കഴിഞ്ഞ ദിവസം ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപിക്ക് തനിയെ 272 സീറ്റുകള്‍ എന്ന കേവല ഭൂരിപക്ഷം കിട്ടാതിരുന്നതിനോട് വളരെ നെഗറ്റീവായാണ് ഓഹരി വിപണി പ്രതികരിച്ചത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക് 292 സീറ്റുകള്‍ കിട്ടിയിട്ടും പ്രതികാരബുദ്ധിയോടെയാണ് ഓഹരി വിപണിയെ താഴേക്ക് വലിച്ചിടുന്ന ‘കരടി’കള്‍ പെരുമാറിയത്. ഓഹരി വിപണി അഞ്ച് ശതമാനത്തോളം ഇടിഞ്ഞു.
പല ഓഹരികളും ഒരു ശതമാനം മുതല്‍ 19 ശതമാനം വരെ ഇടിഞ്ഞപ്പോള്‍ ചില ഓഹരികള്‍ മാത്രം കുതിച്ചുയരുന്നത് വിപണി കണ്ടു. ഇത്രയും വലിയ കരടികളുടെ വിപണിയില്‍ (ഓഹരിവില താഴേക്ക് പതിക്കുന്ന വിപണി) ചില ഓഹരികള്‍ മാത്രം ഉയരുക പതിവില്ല.
വിദഗ്ധരുടെ പരിശോധനകളില്‍ തെളിഞ്ഞത് രാഹുല്‍ ഗാന്ധി വാങ്ങിയ ഓഹരികള്‍ കുതിച്ചുയര്‍ന്നു എന്നതാണ്. രാഹുല്‍ ഗാന്ധി വാങ്ങി സൂക്ഷിച്ചിട്ടുള്ള പിഡിലൈറ്റ്, നെസ് ലെ എന്നീ ഓഹരികള്‍ ഒരു ശതമാനം വരെയാണ് ഉയര്‍ന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ് പ്രകാരം രാഹുല്‍ ഗാന്ധി വാങ്ങി സൂക്ഷിച്ചിരിക്കുന്ന ഓഹരികള്‍ ഇവയാണ്: പിഡിലൈറ്റ്, നെസ് ലെ, ബജാജ് ഫിനാന്‍സ്, ഡിവിസ് ലാബോറട്ടറീസ്, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടൈറ്റന്‍, സുപ്രാജിത് എഞ്ചിനീയറിംഗ്, ട്യൂബ് ഇന്‍വെസ്റ്റ് മെന്‍റ് എന്നിവ. ഇതില്‍ നെസ് ലെ, പിഡിലൈറ്റ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡിവിസ് ലാബ്സ് എന്നീ ഓഹരികള്‍ വലിയ തോതില്‍ ഉയര്‍ന്നു. അതേ സമയം ബജാജ് ഫിനാന്‍സ്, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടൈറ്റന്‍, സുപ്രാജിത് എഞ്ചിനീയറിംഗ്, ട്യൂബ് ഇന്‍വെസ്റ്റ് മെന്‍റ് എന്നീ ഓഹരികള്‍ ചെറിയ തോതില്‍ മാത്രമാണ് താഴ്ന്നത്. പരമാവധി 1 ശതമാനം മുതല്‍ നാല് ശതമാനം വരെ. ഭൂരിഭാഗം ഓഹരികളും 19 ശതമാനം വരെ തകര്‍ന്നപ്പോഴാണിതെന്ന് ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: