ന്യൂഡൽഹി: നാഷണൽ കേഡറ്റ് കോർപ്സിന്റെ ദ്വിദിന വാർഷിക് നിതി സംവാദ് ശിവിർ ഇന്നലെ ന്യൂഡൽഹിയിൽ വച്ച് നടന്നു. യുവാക്കളുടെ ആഗ്രഹ സാഫല്യത്തിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പ്രകാരം എൻസിസിയുടെ വിപുലീകരണ പദ്ധതിയുടെ പുരോഗതി എത്രമാത്രമെന്ന് അവലോകനം ചെയ്യുകയായിരുന്നു സമ്മേളനത്തിലൂടെ ലക്ഷ്യം വച്ചത്.
എൻസിസിയുടെ പരിശീലനം, അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഒരു വർഷമായി നടത്തിയ സജ്ജീകരണങ്ങൾ വ്യക്തമാക്കി. രാഷ്ട്രത്തിന്റെ പുരോഗതി, സാമൂഹിക അവബോധം, കമ്മ്യൂണിറ്റി വികസന പരിപാടി എന്നിവയിലെ നിർണായക പുരോഗതി എന്നിവയും ചൂണ്ടിക്കാട്ടി.
2047-ഓടെ രാജ്യത്തെ വികസിത് ഭാരത് ആക്കുന്നതിനുള്ള സർക്കാർ നയങ്ങളുമായി സമന്വയിപ്പിച്ച് യുവ തലമുറയെ ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിൽ വളർത്തിയെടുക്കാനും എൻസിസി പ്രയത്നിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: