ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് പിന്നാലെ ഇൻഡി സഖ്യത്തോട് മുഖം തിരിച്ച് ഉദ്ദവ് താക്കറെ. കഴിഞ്ഞ തവണ ബിജെപിയുടെ കൂടെ മത്സരിച്ചപ്പോൾ 18 സീറ്റുകളായിരുന്നു ഉദ്ധവിന്റെ ശിവസേനയ്‌ക്ക് ലഭിച്ചത്. എന്നാൽ, ഇത്തവണ കോൺഗ്രസ് സഖ്യത്തോട് ചേർന്ന് മത്സരിച്ചപ്പോൾ വെറും 9 സീറ്റുകൾ മാത്രമാണ് ഉദ്ധവിന് നേടാനായത്.
ഇത് ശിവസേനയ്‌ക്ക് കടുത്ത അതൃപ്തി ഉണ്ടാക്കിയെന്നാണ് സൂചന. എബിപി ന്യൂസ് റിപ്പോർട്ട് പ്രകാരം ഇൻഡ്യ സഖ്യത്തിന് കൂടുതൽ നേട്ടം ഉണ്ടാക്കാനായെങ്കിലും മീറ്റിങ്ങിൽ ഉദ്ധവ് പങ്കെടുക്കുന്നില്ലെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പൊന്നും പാർട്ടി നൽകിയിട്ടില്ല.
അതേസമയം, ഉദ്ധവ് താക്കറെ തിരികെ ബിജെപിയുമായി സഹകരിക്കുമെന്നും അഭ്യൂഹമുണ്ട്. തിരികെ ബിജെപിയിലേക്ക് ചായാൻ ഒരവസരം കാത്തിരുന്ന ശിവസേനയ്‌ക്ക് ഇത് വലിയൊരു അവസരമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: