Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സരിച്ചവരെല്ലാം പെൺപുലികൾ, എന്നാൽ പുസ്തകത്തിൽ മാത്രം സമത്വം: ഒരൊറ്റ വനിതയെ പോലും വിജയിപ്പിക്കാതെ മലയാളികൾ

കേരളത്തിലെ മൂന്നാം ക്ലാസ് പാഠപുസ്കകത്തിൽ അച്ചടിച്ച് വന്ന ഒരു ചിത്രം വലിയ ചർച്ചയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 04:46 pm IST
in Kerala, India

കേരളത്തിലെ സ്ത്രീ സമത്വം പുസ്കത്തിലും പ്രസം​ഗത്തിലും മാത്രം ഒതുങ്ങുകയാണോ എന്ന ചോദ്യമാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉയരുന്നത്. കേരളത്തിൽ നിന്നും ഒരൊറ്റ വനിതകളെ പോലും ഇക്കുറി മലയാളി ലോക്സഭയിലേക്ക് അയച്ചില്ല. കഴിഞ്ഞ ലോക്സഭയിൽ കേരളത്തിൽ നിന്നും ആകെയുണ്ടായിരുന്ന വനിത പോലും പരാജയപ്പെടുകയും ചെയ്തു. വനിതാ മതിലും സ്ത്രീ സമത്വവും എല്ലാം പ്രസംഗത്തിൽ മാത്രമാണോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

കേരളത്തിലെ മൂന്നാം ക്ലാസ് പാഠപുസ്കകത്തിൽ അച്ചടിച്ച് വന്ന ഒരു ചിത്രം വലിയ ചർച്ചയായിരുന്നു. അടുക്കള ജോലികൾ സ്ത്രീയും പുരുഷനും ചേർന്ന് ചെയ്യുന്ന ഒരു ചിത്രമായിരുന്നു അത്. ‘വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള, ചിത്രം നോക്കൂ.’ – എന്ന തലക്കെട്ടോടെയുള്ള പാഠപുസ്തകത്തിലെ ചിത്രത്തിൽ പുരുഷൻ തേങ്ങ ചിരകുന്നത് കാണാം. ഈ ചിത്രം സൈബറിടങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളിലായി ഒമ്പത് വനിതാ സ്ഥാനാർഥികളാണ് ഇക്കുറി മത്സരിച്ചത്. പ്രധാനപ്പെട്ട എല്ലാ പാർട്ടികളും സ്ത്രീകൾക്ക് സീറ്റുകൾ നൽകിയിരുന്നു. ബിജെപിയുടെ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനും സിപിഐ ദേശീയ നേതാവ് ആനി രാജയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂർ എംഎൽഎയുമായ കെ.കെ. ശൈലജയും കോൺ​ഗ്രസ് നേതാവും ആലത്തൂരിലെ സിറ്റിം​ഗ് എംപിയുമായ രമ്യ ഹരിദാസും വിക്ടോറിയ കോളേജിലെ മുൻ പ്രിൻസിപ്പൽ സരസുവും ഉൾപ്പെടെയുള്ളവർ മത്സര രംഗത്തുണ്ടായിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ ഒരൊറ്റ വനിതക്ക് പോലും വിജയം നേടാനായില്ല.

എറണാകുളത്തെ ഇടതുസ്ഥാനാർഥി കെജെ ഷൈൻ, ബിജെപിയുടെ സ്ഥാനാർഥികളായ നിവേദിത സുബ്രഹ്‌മണ്യൻ (പൊന്നാനി), എം.എൽ. അശ്വിനി (കാസർകോട്), ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാർഥി സംഗീത വിശ്വനാഥൻ എന്നിവരാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽവി അറിഞ്ഞ മറ്റ് വനിതാ സ്ഥാനാർഥികൾ.

കോൺഗ്രസിന്റെ ആലത്തൂരിലെ സിറ്റിങ് എം.പി. രമ്യ ഹരിദാസാണ് വിജയത്തിൽ നിന്നും അകന്നുമാറിയ മറ്റൊരു സ്റ്റാർ സ്ഥാനാർഥി. ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥിയും ഒരു വനിതയായിരുന്നു, ടി.എൻ. സരസു. ഇടതുപക്ഷത്തിന് കേരളത്തിൽ ആകെ വിജയിക്കാൻ പറ്റിയ ആലത്തൂർ മണ്ഡലത്തിൽ നിലവിലെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് വിജയിച്ചത്. രമ്യയും സരസുവും യഥാക്രമം രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തി.

ബിജെപിയുടെ കേരളത്തിലെ എ-ക്ലാസ് മണ്ഡലമായ ആലപ്പുഴയിലെ തീപ്പൊരി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പരാജയപ്പെടാനായിരുന്നു വിധി. എൻഡിഎ കേരളത്തിൽനിന്നും വിജയമുറപ്പിച്ചിരുന്ന സീറ്റുകളിൽ ഒന്നായിരുന്നു ശോഭാ സുരേന്ദ്രന്റേത്. എന്നാൽ കോൺഗ്രസിന്റെ കെ.സി. വേണുഗോപാൽ വിജയിച്ച ആലപ്പുഴയിൽ മൂന്നു ലക്ഷത്തോളം വോട്ടുകൾ പിടിച്ച് മൂന്നാം സ്ഥാനത്തെത്താനേ ശോഭയ്‌ക്കായുള്ളൂ.

Tags: EqualityParliament Election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബന്ധുത്വ ഭാവമാണ് സമരസതയുടെ ആദ്യപടി; ജാതിയും സമ്പത്തും ഭാഷയും നോക്കി ആളുകളെ വിലയിരുത്തരുത്: ഡോ. മോഹന്‍ ഭാഗവത്

India

സാമ്പത്തികസമത്വത്തില്‍ ഇന്ത്യയ്‌ക്ക് മുന്നേറ്റമെന്ന് ലോകബാങ്ക്; യേയും യുഎസിനേയും പിന്തുള്ളി ഇന്ത്യ നാലാം സ്ഥാനത്ത്

India

ഇന്ത്യയിൽ എല്ലാം പൗരൻമാരും തുല്യരാണ്, സാമൂഹിക നീതി ഉറപ്പാക്കുന്ന നിയമങ്ങൾ പാർലമെന്റ് നടപ്പിലാക്കിയിട്ടുണ്ട്: ഇന്റർ-പാർലമെന്ററി യൂണിയൻ യോഗത്തിൽ ഓം ബിർള

Kerala

ഒരിയ്‌ക്കലും സ്ത്രീകളെ അവഗണിക്കാത്ത മതമാണ് ഇസ്ലാം : പക്ഷെ സ്ത്രീയും, പുരുഷനും തുല്യരാണെന്ന് നമ്മൾ അംഗീകരിക്കില്ല ; അബ്ദുസമദ് പൂക്കോട്ടൂര്‍

Kerala

ശബരിമല പോലൊരു പ്രശ്നം ഇല്ലാതിരുന്നിട്ടുകൂടി എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപി കൊണ്ടുപോയെന്ന് ഐസക്ക്

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.