ആറ്റിങ്ങൽ: സിപിഎം – കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ആറ്റിങ്ങലിൽ സാധിച്ചെന്ന് വി. മുരളീധരൻ. പ്രതീക്ഷിച്ചതിലും വലിയ സ്നേഹമാണ് ആറ്റിങ്ങല്‍ നല്‍കിയത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനപ്രിയപദ്ധതികള്‍ ആറ്റിങ്ങലിലെ സാധാരണക്കാരെ മാറ്റി ചിന്തിപ്പിച്ചു.
സിപിഎമ്മിന്റെ കോട്ടകള്‍ തകര്‍ക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് ആറ്റിങ്ങല്‍ പറഞ്ഞുതന്നു. അഴിമതിയും അഹന്തയും നിറഞ്ഞ പിണറായി ഭരണത്തിനുള്ള അടികൂടിയാണ് ആറ്റിങ്ങലിലെ പ്രബുദ്ധരായ മനുഷ്യര്‍ നല്‍കിയതെന്നും വി. മുരളീധരൻ പറഞ്ഞു.
ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇന്നത്തെ ഫലത്തില്‍ പ്രതിഫലിച്ചത്. വിജയത്തോളം മധുരമുള്ള പരാജയമാണിത്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബിജെപിയുടെയും എൻഡിഎയുടെയും ഏറ്റവും മികച്ച മുന്നേറ്റത്തിന് ഒപ്പം നിന്ന വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നുവെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: