World

മോദിയെ അഭിനന്ദിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണി ; ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്

എൻഡിഎ സഖ്യത്തിന്‍റെയും നരേന്ദ്ര മോദിയുടെയും വിജയത്തില്‍ വിവിധ ലോക നേതാക്കളും അഭിനന്ദനമറയിച്ചിരുന്നു

Published by

റോം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ തുടർച്ചയായ മൂന്നാം വിജയത്തിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. സൗഹൃദം ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്ന് മെലോണി പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള കാര്യങ്ങളില്‍ വിഷയങ്ങളില്‍ സഹകരിക്കുമെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞു.’നരേന്ദ്ര മോദിക്ക് പുതിയ തെരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനങ്ങൾ. നല്ല പ്രവർത്തനത്തിന് എന്റെ ഊഷ്‌മളമായ ആശംസകൾ. ഇറ്റലിയെയും ഇന്ത്യയെയും ഒന്നിപ്പിക്കുന്ന സൗഹൃദം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വിവിധ വിഷയങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പാണ്.’- മെലോണി എക്‌സില്‍ കുറിച്ചു.

എൻഡിഎ സഖ്യത്തിന്റെയും നരേന്ദ്ര മോദിയുടെയും വിജയത്തില്‍ വിവിധ ലോക നേതാക്കളും അഭിനന്ദനമറയിച്ചിരുന്നു. നേപ്പാൾ പ്രധാനമന്ത്രി പ്രഞ്ചന്ദ, ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് തുടങ്ങിയവർ മോദിയെ അഭിനന്ദിച്ചു.

2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 291 സീറ്റുകളും ഇൻഡി സഖ്യം 234 സീറ്റുകളും മറ്റ് പാർട്ടികൾ 18 സീറ്റുകളുമാണ് നേടിയത്. എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്ന് ഫലങ്ങള്‍ വന്നതിന് പിന്നാലെ നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക