ആലപ്പുഴ: വിപ്ലവ ഭൂമിയെന്ന് ഒരു കാലത്ത് ഇടതുപക്ഷം വാഴ്ത്തിപാടിയിരുന്ന ആലപ്പുഴയില്‍ ദേശീയതയുടെ വന്‍കുതിപ്പ്. എന്‍ഡിഎ ഇത്തവണ വോട്ട് നിലയിലും ശതമാനത്തിലും വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ആലപ്പുഴക്കാരുടെ ശോഭയായി ശോഭാ സുരേന്ദ്രന് മാറിയെന്ന് വോട്ട് നില വ്യക്തമാക്കുന്നു. 299648 വോട്ടാണ് എന്‍ഡിഎ കരസ്ഥമാക്കിയത്. മത്സരിച്ച ഇടങ്ങളിലെല്ലാം വോട്ട് ഗണ്യമായി വര്‍ദ്ധിപ്പിച്ച ചരിത്രം ശോഭാസുരേന്ദ്രന് ആലപ്പുഴയിലും ആവര്‍ത്തിച്ചു. പ്രചാരണ കാലയളവില്‍ തന്നെ എന്‍ഡിഎയുടെ ഏറ്റവും സ്വാധീനവും വിജയസാദ്ധ്യതയുമുള്ള മണ്ഡലമായി മാറ്റാന്‍ സ്ഥാനാര്‍ത്ഥിക്കും നേതൃത്വത്തിനും പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎയ്ക്ക് വോട്ട് നില ഗണ്യമായി വര്‍ദ്ധിച്ചു.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ നിര്‍ണായകമായ വോട്ടുവിഹിതത്തിന്റെ കാര്യത്തില്‍ ഒരു കുതിച്ചുച്ചാട്ടം തന്നെ നടത്തിയിട്ടുണ്ട് ബിജെപി. 2014ല്‍ 19,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.സി വേണുഗോപാല്‍ ജയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരിഫിന്റെ ഭൂരിപക്ഷമാകട്ടെ 10,484 മാത്രമായിരുന്നു. ഇത്രകടുത്ത മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മണ്ഡലത്തില്‍ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ബിജെപിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ജയിക്കാനാകുന്ന മുന്നണിയായി എന്‍ഡിഎ വളര്‍ന്നു എന്നതാണ് പ്രത്യേകത.
കഴിഞ്ഞ തെരഞ്ഞെടുപ്പി ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണന് 1,87,729 വോട്ടുകള്‍ നേടി വന്‍മുന്നേറ്റം നടത്തിയിരുന്നു. 2009ല്‍ എന്‍ഡിഎയ്ക്ക് 19,711 വോട്ടുകളാണ് ലഭിച്ചത്. 2014ല്‍ എന്‍ഡിഎ സ്വതന്ത്രന് എ. വി. താമരാക്ഷന്‍ 43,051 വോട്ടുകളാണ് നേടിയത്. ഇതില്‍ നിന്ന് ഒന്നര ലക്ഷത്തോളം വോട്ടുകളുടെ വര്‍ദ്ധനവാണ് 2019ല്‍ എന്‍ഡിഎയ്ക്കുണ്ടായത്. ഡോ. കെ. എസ്. രാധാകൃഷ്ണന് 17. 24 ശതമാനം വോട്ടുമാണ് കരസ്ഥമാക്കിയത്. അതിന് മുന്‍പ് കേവലം അഞ്ച് ശതമാനത്തോളം വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നത്. 2019ല്‍ വിജയിയായ സിപിഎമ്മിന്റെ എ. എം ആരീഫ് 40. 96 ശതമാനം വോട്ടാണ് നേടിയത്. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന് 40 ശതമാനവും കരസ്ഥമാക്കി.
2019ല്‍ ആകെ പോള്‍ ചെയ്തത് 10,88,728 വോട്ടുകളായിരുന്നു. എ.എം ആരീഫിന് 4,45,970 വോട്ടുകളും, ഷാനിമോള്‍ ഉസ്മാന് 4,35,496 വോട്ടുകളും, എന്‍ഡിഎയുടെ ഡോ. കെ.എസ് രാധാകൃഷ്ണന് 1,87,729 വോട്ടുകളുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ അഞ്ചു മണ്ഡലങ്ങളിലും പിന്നില്‍പ്പോയ ആരിഫിനെ തുണച്ചത് ചേര്‍ത്തലയും കായംകുളവുമാണ്.
ചേര്‍ത്തല 16,894 വോട്ടിന്റെ ഭൂരിപക്ഷം നല്കിയപ്പോള് കായംകുളത്ത് 4,297 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. പി.തിലോത്തമന് ചേര്‍ത്തലയില്‍നിന്ന് 7,150 വോട്ടിനു ജയിച്ചിടത്താണ് അതിലും കനത്ത ഭൂരിപക്ഷം ആരിഫിനുലഭിച്ചത്. മറ്റ് അഞ്ചിടത്ത് മുന്നില്‍ വന്നെങ്കിലും ഈ രണ്ടു മണ്ഡലങ്ങളിലെ ആരിഫിന്റെ ലീഡു മറികടക്കാന്‍ ഷാനിമോള്‍ ഉസ്മാനു കഴിഞ്ഞില്ല. ഇത്തവണ എല്ലായിടത്തും ആരീഫ് പിന്നില്‍ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: