ന്യൂദല്‍ഹി : രാജ്യത്ത് ഓഹരി വിപണികള്‍ കൂപ്പുകുത്തി. ആദ്യ ഫലസൂചനകളില്‍ പ്രതീക്ഷിച്ച മുന്നേറ്റം എന്‍ ഡി എയ്ക്ക് ഉണ്ടാവാതിരുന്നതോടെ ആണ് വിപണി ഇടിഞ്ഞത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് 3311.87 പോയിന്റ് ഇടിഞ്ഞ് 73,156.91 ല്‍ എത്തി. ദേശീയ ഓഹരി സൂചിക നിഫ്റ്റി 1,102.55 പോയിന്റ് ഇടിഞ്ഞ് 22,161.35ലും എത്തി.
അതേസമയം വിപണികള്‍ ഇന്നലെ വന്‍ ഉയര്‍ച്ച നേടിയിരുന്നു. എക്സിറ്റ് പോളില്‍ എന്‍ ഡി എയ്ക്ക് വന്‍ വിജയം പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: