റായ്പൂര്‍(ഛത്തിസ്ഗഡ്): ഒരുകാലത്തും ഭരണഘടനാസ്ഥാപനങ്ങളെ ബഹുമാനിച്ച പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് ഛത്തിസ്ഗഡ് ബിജെപി പ്രസിഡന്റ് കിരണ്‍സിങ് ദേവ്.
295 സീറ്റ് എന്ന് ആവര്‍ത്തിക്കുകയാണ് അവര്‍. അതേ നാവ് കൊണ്ട് വോട്ടിങ് മെഷീന് ശരിയല്ലെന്നും പ്രചരിപ്പിക്കുന്നു. ബിജെപിക്ക് മുന്നൂറിലേറെ കിട്ടിയാല്‍ അതിന്റെയര്‍ത്ഥം തെരഞ്ഞെടുപ്പ് പ്രക്രിയ ശരിയല്ല എന്നാണെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു. എന്തൊരു വിചിത്രമായ വാദങ്ങളാണിത്? നുണപ്രചാരണത്തിലൂടെ ജനങ്ങള്‍ക്ക് ഇടയില്‍ അസ്ഥിരത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഫലം വരുമ്പോള്‍ പാലും വെള്ളവും അവര്‍ തിരിച്ചറിയും, കിരണ്‍സിങ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഇന്നലെ മുതല്‍ ദേഷ്യത്തിലാണ്. എക്സിറ്റ് പോളുകള്‍ മോദി മീഡിയ പോളുകളാണെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ഇക്കൂട്ടര്‍ പണ്ടേ അവര്‍ക്കെതിരെ പറയുന്നവരെയെല്ലാം പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് രീതിയെന്ന് കിരണ്‍സിങ് ദേവ് പറഞ്ഞു.
അവര്‍ ജയിക്കുന്നിടത്തെല്ലാം ഇവിഎം ശരി, തോറ്റാല്‍ തെറ്റ് എന്നതാണ് വിചിത്രമായ നിലപാട്. അടുത്തിടെയാണ് അവര്‍ തെലങ്കാനയിലും കര്‍ണാടകയിലും വിജയിച്ചത്. ആ സമയത്ത് ഇവിഎമ്മിന് ഒരു കുഴപ്പവുമില്ല. ഇവിഎമ്മിനെ മാത്രമല്ല, തോറ്റാല്‍ അവര്‍ ആരെയും അധിക്ഷേപിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനെയും കോടതിയെയും ഭരണഘടനയെയും പോലും വെല്ലുവിളിക്കും. ജനങ്ങള്‍ക്ക് ഇപ്പോള്‍ ഇത് നന്നായി അറിയാം. ജയറാം രമേശിന്റെ പ്രസ്താവന അവരുടെ അസ്വസ്ഥതകള്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ച് പതിറ്റാണ്ട് ഭരിച്ച പാര്‍ട്ടിയാണത്. അഴിമതിയും കൊള്ളയുമല്ലാതെ അവരെന്താണ് ജനങ്ങള്‍ക്ക് നല്‍കിയത്, കിരണ്‍സിങ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: