ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കെതിരെ ദുരൂഹമായ പ്രചാരണങ്ങളാണ് വ്യാപകമായി നടന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എഴുപത് വര്‍ഷമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാജ്യത്ത് വോട്ടെടുപ്പ് നടത്തുന്നു. പ്രക്രിയയെ ചോദ്യം ചെയ്ത് 2019ലും 2024ലും ആദ്യഘട്ട വോട്ടെടുപ്പിന്റെ നാലു ദിവസം മുമ്പാണ് ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയത്. ജനങ്ങളില്‍ സംശയം ജനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു മാസം മുമ്പെങ്കിലും പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്നും രാജീവ് കുമാര്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ വളരെ വേഗത്തില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തും. വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്ത് വോട്ടെടുപ്പ് നടത്തേണ്ടതില്ല എന്നു ബോധ്യപ്പെട്ടതായും കമ്മിഷന്‍ പറഞ്ഞു.
ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത് മൂന്നുഘട്ട സുരക്ഷയിലാണ്. വോട്ടിങ് നടക്കുന്നതും വോട്ടിങ് പൂര്‍ത്തിയായി ഇവിഎമ്മുകളും വിവിപാറ്റുകളും സീല്‍ ചെയ്യുന്നതും അവ സ്റ്റോര്‍ റൂമുകളിലേക്ക് മാറ്റുന്നതും സുരക്ഷാ ഉദ്യോഗസ്ഥരുടേയും പോളിങ് ഉദ്യോഗസ്ഥരുടേയും വിവിധ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടേയും സാന്നിധ്യത്തിലാണ്. പുറമേ സിസിടിവി നിരീക്ഷണവുമുണ്ട്. കൗണ്ടിങ് ദിനത്തില്‍ ഇവിഎമ്മുകളും വിവിപാറ്റുകളും അടക്കം സീല്‍ മാറ്റി തുറക്കുന്നതും വിവിധ സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടേയും സാന്നിധ്യത്തിലാണ്. എവിടെ കൃത്രിമം നടക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
കൗണ്ടിങ് അടക്കമുള്ള പ്രക്രിയയില്‍ പാലിക്കേണ്ട കാര്യങ്ങളെപ്പറ്റി നിരവധി തവണയായി കമ്മിഷന്‍ പാര്‍ട്ടികള്‍ക്ക് കൈമാറിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്മിഷനെതിരെ ചിലര്‍ ഉപയോഗിക്കുകയാണ്. അതേമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവരുടേതായി പ്രസിദ്ധീകരിച്ച് കമ്മിഷനെ സംശയത്തിന്റെ നിഴലില്‍ നി
ര്‍ത്തുന്നു. റിട്ടേണിങ് ഓഫീസര്‍മാരുടെ മേശയ്‌ക്ക് സമീപം കൗണ്ടിങ് ഏജന്റുമാരെ നിര്‍ത്താന്‍ അനുവദിക്കുന്നില്ലെന്ന ആരോപണം കൗണ്ടിങ്ങിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് ഉന്നയിക്കുന്നു. റിട്ടേണിങ് ഓഫീസര്‍മാരുടെ സമീപത്ത് തന്നെ സ്ഥാനാര്‍ത്ഥികളുടെ കൗണ്ടിങ് ഏജന്റുമാര്‍ അനുവദനീയമാണെന്നാണ് കമ്മിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ളത് എന്നിരിക്കെയാണ് പ്രചരണം, രാജീവ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: