Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രജ്ഞാനന്ദയ്‌ക്ക് ആര്‍മഗെഡ്ഡോണില്‍ തോല്‍വി; സഹോദരി വൈശാലി ലോകചാമ്പ്യന്‍ വെന്‍ജുന്‍ ജൂവിനോട് ക്ലാസിക്ക് ഗെയിമില്‍ തോറ്റു

നോര്‍വെ ചെസില്‍ പ്രജ്ഞാനന്ദയ്‌ക്ക് തോല്‍വി. ഈ ടൂര്‍ണ്ണമെന്‍റില്‍ ആദ്യ കളിയില്‍ പ്രജ്ഞാനന്ദ തോല്‍പിച്ച ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയോടാണ് റിവേഴ്സ് ഗെയിമില്‍ തോറ്റത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jun 4, 2024, 12:14 am IST
in Sports

ഓസ്ലോ: നോര്‍വെ ചെസില്‍ പ്രജ്ഞാനന്ദയ്‌ക്ക് തോല്‍വി. ഈ ടൂര്‍ണ്ണമെന്‍റില്‍ ആദ്യ കളിയില്‍ പ്രജ്ഞാനന്ദ തോല്‍പിച്ച ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയോടാണ് റിവേഴ്സ് ഗെയിമില്‍ തോറ്റത്. ക്ലാസിക്കല്‍ ഗെയിമില്‍ സമനില ആയതോടെ മത്സരം ആര്‍മഗെഡോണിലേക്ക് നീങ്ങി. ഇതിലാണ് അവസാനനിമിഷം പ്രജ്ഞാനന്ദ അടിയറവ് പറഞ്ഞത്. തോല്‍വി ആര്‍മഗെഡ്ഡോണില്‍ ആണെന്നതിനാല്‍ ജയിച്ച അലിറെസ ഫിറൂഷയ്‌ക്ക് ഒന്നര പോയിന്‍റും തോറ്റ പ്രജ്ഞാനന്ദയ്‌ക്ക് ഒരു പോയിന്‍റും ലഭിക്കും.അതിനാല്‍ ഇപ്പോള്‍ ഒമ്പതര പോയിന്‍റോടെ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനം നിലനിര്‍ത്തുകയാണ്. ഇനിയും നാല് റിവേഴ്സ് മത്സരങ്ങള്‍ ബാക്കിയുണ്ട്.

ക്ലാസിക്കല്‍ ഗെയിമില്‍ അവസാന നിമിഷം വരെ ഇരുവരും മികവോടെ പൊരുതി. കളിയ്‌ക്കിടയില്‍ സങ്കീര്‍ണ്ണമായ ഒട്ടേറെ പൊസിഷനുകള്‍ ഉണ്ടായിരുന്നെന്നും മികച്ച നിലവാരം പുലര്‍ത്തുന്ന പോരാട്ടമായിരുന്നു എന്നും കളി വിശകലനം ചെയ്ത വിദഗ്ധര്‍ പറയുന്നു. പക്ഷെ ആര്‍മഗെഡോണില്‍ പ്രജ്ഞാനന്ദയ്‌ക്ക് സമയസമ്മര്‍ദ്ദം ഉണ്ടായി. അതെല്ലാം മുതലെടുത്ത് ഫിറൂഷ വിജയം കൊയ്തു. ഈ വിജയം ഫിറൂഷയ്‌ക്ക് മധുരപ്രതികാരവുമാണ്. കാരണം ടൂര്‍ണ്ണമെന്‍റില്‍ ഇരുവരും തമ്മിലുള്ള ആദ്യ മത്സരത്തില്‍ പ്രജ്ഞാനന്ദ ക്ലാസിക്കല്‍ ഗെയിമിലാണ് ഫിറൂഷയെ തോല്‍പിച്ചത്.

മാഗ്നസ് കാള്‍സന്‍ പ്രജ്ഞാനന്ദയോട് ഏറ്റ പരാജയത്തിന് ശേഷം ആത്മവിശ്വാസം തിരിച്ചുപിടിച്ച് തുടര്‍ച്ചയായി വിജയിക്കുകയാണ്. ആറാം റൗണ്ടില്‍ ചൈനയുടെ ഡിങ് ലിറനെയാണ് മാഗ്നസ് കാള്‍സന്‍ തോല്‍പിച്ചത്. ക്ലാസിക്കല്‍ ഗെയിമിലാണ് വിജയം കൊയ്തത് എന്നതിനാല്‍ മൂന്ന് പോയിന്‍റ് കൂടി സ്വന്തമാക്കി കാള്‍സന്‍ 12 പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തി. റിവേഴ്സ്ഡ് ബെനോനി എന്ന ഓപ്പണിംഗ് ഗെയിമിലാണ് കാള്‍സന്‍ കളിച്ചത്. പൊതുവേ ഈ ടൂര്‍ണ്ണമെന്‍റില്‍ തീരെ ഫോമിലല്ലാത്ത ഇപ്പോഴത്തെ ലോകചാമ്പ്യന്‍ ഡിങ് ലിറന്‍ പിഴവുകള്‍ വരുത്തി. ഇത് കാള്‍സനെ അനായാസ വിജയത്തില്‍ എത്തിച്ചു.തുടക്കം മുതലേ വിജയസാധ്യത നിലനിര്‍ത്തിയ മാഗ്നസ് കാള്‍സന്‍ 29ാം നീക്കത്തില്‍ പിഴവ് വരുത്തിയിരുന്നു. പക്ഷെ അത് കണ്ടുപിടിക്കാനോ മുതലാക്കാനോ ഡിങ് ലിറന് സാധിച്ചില്ല. മാഗ്നസ് കാള്‍സനെപ്പോലെ അജയ്യനായ കളിക്കാന്‍ ഒരിക്കലും വരുത്താന്‍ പാടില്ലാത്ത പിഴവ് എന്നാണ് ഈ കളി വിശകലനം ചെയ്ത ഗ്രാന്‍റ് മാസ്റ്റര്‍ റാഫേല്‍ ലെയ് റ്റാവോ പറഞ്ഞത്.

ഇതുവരെ മുന്നിലായിരുന്നു യുഎസിന്റെ ഹികാരു നകാമറുയെ യുഎസിന്റെ തന്നെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാന തോല്‍പിച്ചു. ക്ലാസിക്കല്‍ ഗെയിം സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ആര്‍മഗെഡ്ഡോണിലാണ് ഫാബിയാനോയുടെ ഈ വിജയം. ഇതോടെ ഒരു പോയിന്‍റ് കൂടി നേടിയ ഹികാരു 11 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. അലിറെസ ഫിറൂഷ എട്ട് പോയിന്‍റോടെ നാലം സ്ഥാനത്തുണ്ട്. ഫാബിയാനോ കരുവാന 6.5 പോയിന്‍റോടെ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു. ടൂര്‍ണ്ണമെന്‍റില്‍ ആദ്യം തമ്മില്‍ കളിച്ചപ്പോള്‍ ജയം ഹികാരു നകാമുറയ്‌ക്കായിരുന്നു. റിവേഴ്സ് ഗെയിമില്‍ ഫാബിയാനോ ഇതിന് പകരം വീട്ടി എന്ന വേണം പറയാന്‍.

പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി ലോകചാമ്പ്യനായ ചൈനയുടെ വെന്‍ജുന്‍ ജുവിനോട് തോറ്റു. ക്ലാസിക്കല്‍ ഗെയിമിന്റെ അവസാനഘട്ടത്തില്‍ വൈശാലി വരുത്തിയ പിഴവ് മുതലെടുത്ത് വെന്‍ജുന്‍ ജു വിജയം നേടുകയായിരുന്നു. ഇതോടെ വൈശാലി 10 പോയിന്‍റുകളോടെ മൂന്നാം സ്ഥാനത്തായി. പത്തര പോയിന്‍റുള്ള വെന്‍ജുന്‍ ജു ആണ് ഒന്നാം സ്ഥാനത്ത്.

ഉക്രൈന്റെ അന്ന മ്യൂസിചുക് ചൈനയുടെ ടിംഗ്ജി ലെയ്നെ തോല്‍പിച്ചു. ക്ലാസിക്കല്‍ ഗെയിമില്‍ ഇരുവരും സമനിലയില്‍ എത്തിയതോടെ ആര്‍മഗെഡോണിലാണ് അന്ന മ്യൂസിചുക് ജയിച്ചത്. ഇതോടെ ഒന്നരപോയിന്‍റ് കൂടി നേടിയ അന്ന മ്യൂസി ചുക് പത്തര പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ത്യയുടെ കൊനേരു ഹംപി പിയ ക്രാംലിങ്ങുമായി തോറ്റു. ക്ലാസിക്കല്‍ ഗെയിമില്‍ ഇരുവരും സമനിലയില്‍ എത്തിയതോടെ ആര്‍മഗെഡ്ഡോണിലായിരുന്നു വിജയം. അഞ്ച് പോയിന്‍റ് മാത്രമുള്ള കൊനേരു ഹംപി അഞ്ചാം സ്ഥാനത്താണ്.

 

Tags: R.VaishaliPraggnanandhaaMagnus carlsenDing LirenChessAlireza FiroujzaNorwaychessNorwayChess2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.