കൊച്ചി: നാടിന്റെ ഐക്യവും സമാധാനവും കാത്തു സൂക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട പോലീസ് ലൗ ജിഹാദിന് കുട പിടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബദിയടുക്കയില്‍ ഉണ്ടായ സംഭവത്തില്‍ ഹൈന്ദവ വിരുദ്ധ നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. സര്‍ക്കാരിന്റെ നയങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടവരല്ല പോലീസ്. ജനങ്ങള്‍ക്ക് ഒപ്പമാണ് നി
ല്ക്കേണ്ടത്, അവരുടെ നന്മയും നീതിയും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാതെ സര്‍ക്കാരിന് വേണ്ടി കുഴലൂത്ത് നടത്തുന്നത് അംഗീകരിക്കില്ല. തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തം നിര്‍വഹിക്കലാണ് പോലിസിന്റെ ചുമതല. അല്ലാതെ രാഷ്ട്രീയക്കാരെപ്പോലെ പെരുമാറുകയല്ല. ഈ നാടിന് അതിന്റേതായ പാരമ്പര്യങ്ങളും സാമൂഹിക ഐക്യവും ഒത്തൊരുമയുമൊക്കെയുണ്ട്. അതിനെ തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യലല്ല പോലീസിന്റെ ജോലിയെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.
നീതി ലഭിക്കുമെന്ന ബോധ്യത്തോടെയാണ് നാട്ടിലെ ഏതൊരു പൗരനും പോലിസിനെ സമീപിക്കുന്നത്. അപ്പോള്‍ വേട്ടക്കാര്‍ക്കൊപ്പം നിലയുറപ്പിച്ച് നീതി തേടിയെത്തുന്നവരെ ആട്ടിപ്പായിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിഎച്ച്പി നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: