മാലദ്വീപ് പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് ഇസ്രായേല്‍. ഇസ്രായേല്‍ പൗരന്മാര്ക്കും ഇസ്രായേല്‍ പാസ്പോര്‍ട്ടുള്ളവര്‍ക്കും മാലദ്വീപിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. നിലവില്‍ രാജ്യത്തുള്ള മാലദ്വീപ് പൗരന്മാര്ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അവരെ സഹായിക്കാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും ഇസ്രായേല്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു.
വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൗരന്മാര് മാലദ്വീപിലേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണം. ഇരട്ട പൗരത്വം ഉള്ള ഇസ്രായേലികളും മാലദ്വീപിലേക്കുള്ള യാത്ര ഒഴിവാക്കണം, ഇസ്രായേല്‍ ഭരണകൂടം നിര്‍ദേശിച്ചു.
പാലസ്തീനോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇസ്രായേലിനെതിരായ മാലദ്വീപിന്റെ നീക്കം. ക്യാബിനറ്റ് ശിപാര്‍ശയെ തുടര്‍ന്നാണ് ഇസ്രായേലിനെ വിലക്കിയുള്ള മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ തീരുമാനമുണ്ടായത്. ഞായറാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായി. മാലദ്വീപിന്റെ ആഭ്യന്തര സുരക്ഷാ മന്ത്രി അലി ഇഹ്ലസാനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പലസ്തീന് ജനതയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും നിര്‍വഹിക്കുന്നതിനും പ്രത്യേക അംബാസഡറെ നിയമിക്കുമെന്നും മാലദ്വീപ് ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: