Kerala

പന്നിയങ്കര ടോള്‍ പ്ലാസ : സ്‌കൂള്‍ വാഹനങ്ങള്‍ക്ക് അടുത്ത രണ്ട് ദിവസം കൂടി ടോള്‍ ഈടാക്കില്ല

Published by

തൃശൂര്‍: പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് അടുത്ത രണ്ട് ദിവസം കൂടി ടോള്‍ ഈടാക്കില്ല.എന്നാല്‍ ആറാം തീയതി മുതല്‍ സ്‌കൂള്‍ ബസുകള്‍ നിര്‍ബന്ധമായും ടോള്‍ നല്‍കേണ്ടി വരും.

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളും സമരസമിതിയും പ്രതിഷേധം നടത്താന്‍ ഒരുങ്ങിയതിനെ തുടര്‍ന്നാണ് തീരുമാനം.

സമീപത്തെ വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി എന്നീ പ്രദേശങ്ങളില്‍ ഉളളവര്‍ക്ക് പന്നിയങ്കര ടോള്‍ പ്ലാസയില്‍ സൗജന്യ യാത്ര അനുവദിച്ചിരുന്നത് 2023ല്‍ അവസാനിച്ചിരുന്നു. പിന്നീട് ടോള്‍ കമ്പനി അനുവദിച്ച സൗജന്യ യാത്രാ കാലാവധി ഈ മാസം 31 ന് തീരും.

ഇതിന് മുമ്പായി പ്രദേശവാസികള്‍ നിശ്ചിത തുക നല്‍കി ടോള്‍ പാസ് എടുക്കണമെന്നാണ് അറിയിപ്പ്. ടോള്‍ പ്ലാസയ്‌ക്ക് 20 കിലോ മീറ്റര്‍ പരിധിയുള്ളവര്‍ക്ക് പാസ് ലഭിക്കും. പ്രതിമാസം നിരക്ക് 315 രൂപയാണ് .സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് പാസുള്ളത്. മറ്റുള്ള ടാക്‌സി വാഹനങ്ങള്‍ സാധാരണ ടോള്‍ നല്‍കി സര്‍വീസ് നടത്തണം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by