കോട്ടയം: തുര്‍ക്കിയിലെ അങ്കാറയില്‍ ദരീം ബെയസിത് സര്‍വകലാശാലയും (എ.വൈ ബി.യു) മഹാത്മാഗാന്ധി സര്‍വകലാശാലയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്നതിന് ധാരണയായി. ബെയസിത് സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തുന്ന എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍ എ.വൈ ബി.യു റെക്ടര്‍ പ്രൊഫ. അലി കെസോഗ്ലുവുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണാപാത്രം ഉടന്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചു. സ്റ്റുഡന്റ് , ഫാക്കല്‍റ്റി എക്സ്ചേഞ്ച്, സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍, ഡിഗ്രി പ്രോഗ്രാമുകള്‍ തുടങ്ങിയവയിലാണ് പ്രധാനമായും സഹകരിച്ച് പ്രവര്‍ത്തിക്കുക .ഐടി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഡാറ്റാ സയന്‍സ്, എന്‍വയോണ്‍മെന്റ് സയന്‍സ,് ടെക്നോളജി, ബയോടെക്നോളജി, ഹിസ്റ്ററി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ലിറ്ററേച്ചര്‍ എന്നീ മേഖലകളിലെ അക്കാദമിക് സഹകരണത്തിനാണ് ബെയസിത് ഊന്നല്‍ നല്‍കുന്നത്.
തുര്‍ക്കിയിലെ പൊതു സര്‍വകലാശാലയായ ബെയസിതില് മെഡിസിന്, എന്‍ജിനീയറിങ,് നാച്ചുറല്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍, എയ്റോനോട്ടിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ഉന്നത പഠനത്തിന് അവസരമുണ്ട് .109 രാജ്യങ്ങളില്‍ നിന്നുള്ള 2700 വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ബെയസിത് സര്‍വകലാശാല നിലവില്‍ 230 അന്താരാഷ്ട്ര സര്വകലാശാലമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: