ന്യൂദല്‍ഹി: വടക്ക് കൊടും ചൂട്. ഉഷ്ണ തരംഗത്തില്‍ ഇതുവരെ എണ്‍പതിലേറെ പേരാണ് മരിച്ചത്. ദല്‍ഹി, യുപി,ബീഹാര്‍ രാജസ്ഥാന് അടക്കമുള്ള സംസ്ഥാനങ്ങളാണ് ചൂടില്‍ പൊരിയുന്നത്. അതേ സമയം കേരളം, കര്‍ണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളും ബംഗാള്‍ പോലെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കനത്ത മഴയുടെ പിടിയിലാണ്, പലയിടങ്ങളിലും അതിതീവ്ര മഴയുമാണ്. ചൂടും മഴയും മൂലം വിവിധ ഭാഗങ്ങളിലായി ജനലക്ഷങ്ങളാണ് ദരിതമനുഭവിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായ ഭാരതത്തിലെ കാലാവസ്ഥ അതിശയിപ്പിക്കും വിധം വ്യത്യസ്തമാണ്. ഇക്കുറി പലയിടങ്ങളിലും ചൂട് അതിരു കടന്നു. 52.9 സെല്‍ഷ്യസ് വരെയെത്തി പലയിടങ്ങളിലും. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഉത്തര ഭാരതത്തില്‍ 120 വര്‍ഷത്തെ ഏറ്റവും മോശമായ ഉഷ്ണമാണ് ഉത്തര ഭാരതം നേരിടുന്നത്. 47 ഡിഗ്രിവരെയാണ് താപനില. ഗാന്ധിനഗര്‍ ഐഐടിയിലെ എര്‍ത്ത് സയന്‍സസ് ആന്‍ഡ് എന്‍ജിനിയറിങ് വിഭാഗം പ്രൊഫസര്‍ വിമല്‍ മിശ്ര പറഞ്ഞു.
ആഫ്രിക്കയിലെ സഹാറ മരുഭൂമിയിലെ താപനിലയ്ക്ക് തുല്യമായ ചൂടാണിത്. പ്രതീക്ഷക്കും അപ്പുറം നാല് ഡിഗ്രി കൂടുതല്‍. കാലാവസ്ഥാ മാറ്റവും എല്‍ നിനോ പ്രതിഭാസവുമാണ് ഇതിനു കാരണം. മുംബൈ ഐഐടിയിലെ ഭൗമശാസ്ത്രജ്ഞന്‍ രഘു മൂര്ത്തുഗുഡെ പറഞ്ഞു. സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. ചൂടായാലും മഴയായാലും അതിരു കടക്കുന്നുവെന്നതാണ് പ്രശ്നം. ചൂടെങ്കില്‍ അതിതീവ്രം. മഴയെങ്കിലും അങ്ങനെ തന്നെ. കാലാവസ്ഥാ വ്യതിയാനം വലിയ മാറ്റങ്ങളാണ് കാലാവസ്ഥയില്‍ വരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: