കുമളി: തേനി ജില്ലയില്‍ 14700 ഹെക്ടര്‍ സ്ഥലത്ത് കൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് ജലംകൊണ്ടുപോകാന്‍ തുടങ്ങി. പ്രത്യേക പൂജകള്‍ക്കു ശേഷമാണ് തമിഴ്നാട് ഷട്ടര്‍ തുറന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള ജലത്തെ ആശ്രയിച്ചാണ് ഇവിടെ കൃഷി നടത്തുന്നത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ജൂണ്‍ ഒന്നിന് തന്നെ അണക്കെട്ടില്‍ നിന്ന് ജലം കൊണ്ടുപോകുന്നത്. 300 ഘനയടി ജലമാണ് ഇപ്പോള്‍ തുറന്നു വിട്ടിരിക്കുന്നത്. 119.10 അടി ജലം ഇപ്പോള്‍ അണക്കെട്ടില്‍ ഉണ്ട്.
അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിലെ ശ്രമത്തിനെതിരെ തമിഴ്നാട്ടിലെ പെരിയാര്‍ വൈഗ ഇറിഗേഷന്‍ കര്‍ഷകകൂട്ടായ്മ കഴിഞ്ഞദിവസം മാര്‍ച്ച് നടത്തിയിരുന്നു. പുതിയ അണക്കെട്ടിനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ 2011 ലേതുപോലെ സമരം ശക്തമാക്കുമെന്ന് കര്‍ഷകര്‍ കൂട്ടായ്മ പ്രസിഡന്റ് അന്‍വര്‍ സിങ്കം മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
തമിഴ്നാട് ഫാര്‍മേഴ്സ് അസോസിയേഷന് കോണ്‍ഫെഡറേഷനും കഴിഞ്ഞദിവസം ഉതുമല്പേട്ട് മൂന്നാര്‍ റോഡിലെ ചിന്നാര ചെക്ക് പോസ്റ്റ് ഉപരോധിച്ചിരുന്നു. ജൂണ്‍ 13ന് കേരളത്തിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുമെന്നും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: