ന്യൂദല്‍ഹി: ഫ്‌ളിപ്കാര്‍ട്ടില്‍ 35 കോടി ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍. ഇതോടെ ഫ്ലിപ് കാര്ട്ടിന്റെ മൂല്യം 3600 കോടി ഡോളര്‍ ആയി ഉയര്‍ന്നു. ഇ-കൊമേഴ്സ് മേഖലയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന സമയത്ത് ഗൂഗിളിന്റെ നിക്ഷേപം തീര്‍ച്ചയായും ഫ്ലിപ് കാര്‍ട്ടിനെ സഹായിക്കും. സൊമാറ്റൊ, റിലയന്‍സ്, ആമസോണ്‍, സെപ്റ്റോ, സ്വിഗ്ഗി, ടാറ്റ ഡിജിറ്റല്‍ എന്നീ കമ്പനികള്‍ ഇ-കൊമേഴ്സ് രംഗത്ത് കടുത്ത മത്സരമാണ് ഉയര്‍ത്തുന്നത്.
ഇ കൊമേഴ്സ് രംഗത്ത് പുതിയ ടെക്നോളജികളായ ഐഒടി (ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്), റോബോട്ടിക്സ്, ഓഗ്മെന്‍റഡ് റിയാലിറ്റി, ബ്ലോക്ക് ചെയിന്‍ എന്നിവ കടന്നുവരാന്‍ പോവുകയാണ്. ഗൂഗിളിന്റെ വരവ് ഇക്കാര്യത്തില്‍ ഫ്ലിപ് കാര്‍ട്ടിനെ സഹായിക്കും. അതുപോലെ വാള്‍മാര്‍ട്ടിന്റെ സപ്ലൈ ചെയിനിലുള്ള കരുത്തും ഫ്ലിപ് കാര്‍ട്ടിന് ലഭിക്കും.
വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടില്‍ 100 കോടി ഡോളര്‍ ഇറക്കുന്നതിന്റെ ഭാഗമായാണ് ഈ നിക്ഷേപമെന്നറിയുന്നു. ഫ്‌ളിപ്കാര്‍ട്ടില്‍ വാള്‍മാര്‍ട്ട് തന്നെ 60 കോടി ഡോളര്‍ നിക്ഷേപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കൃത്രിമബുദ്ധി ഇ-കൊമേഴ്സ് രംഗത്ത് പ്രധാന്യമേറുകയാണ്. ഫ്ലിപ് കാര്‍ട്ടുമായുള്ള പങ്കാളിത്തത്തില്‍ ഗൂഗിളിന്റെ ക്ലൗഡ് സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിളിനാവും. ഇത് ഗൂഗിളിന്റെ അവസരങ്ങള്‍ വര‍്ധിക്കും.
ഫ്ലിപ് കാര്‍ട്ടും ക്വിക്ക് കൊമേഴ്സിലേക്കും മറ്റു പുതിയ മേഖലകളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുകയാണ്. ക്ലിയര്‍ ട്രിപ്പിനെ ഏറ്റെടുക്കുന്നതിലൂടെ ട്രാവല്‍ രംഗത്തേക്കും ഫ്ലിപ് കാര്‍ട്ട് ഹെല്‍ത്തിനെ ഇ-ഫാര്‍മസിയിലേക്കും ഡോര്‍ ഡെലിവറികളിലേക്കും കടക്കുകയാണ്.
വാള്‍മാര്‍ട്ട് നിക്ഷേപം സ്വീകരിച്ചതായും ഇതോടെ ഫ്‌ളിപ്കാര്‍ട്ടില്‍ ഗൂഗിളും നിക്ഷേപകരായി മാറിയെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഫ്‌ളിപ്കാര്‍ട്ട് പറഞ്ഞു.ഗൂഗിളിന്റെ പുതിയ നിക്ഷേപം ഫ്‌ളിപ്കാര്‍ട്ടിന് ബിസിനസ് മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ സേവനങ്ങളില്‍ ഡിജിറ്റല്‍ സൗകര്യങ്ങളില്‍ ആധുനികവത്കരണം കൊണ്ടുവരാന്‍ സാധിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: