മുംബൈ: പണ്ഡര്‍പൂര്‍ വിത്തല്‍ ക്ഷേത്രത്തില്‍ രഹസ്യ നിലവറ കണ്ടെത്തി. ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് രഹസ്യ നിലവറ കണ്ടെത്തിയത്. തറ വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ ഭീമന് കല്ല് നീക്കിയപ്പോള്‍ നിലവറയിലേക്കുള്ള വാതിലാണ് പ്രത്യക്ഷപ്പെട്ടത്. ആറ് അടി താഴ്ചയുള്ളതാണ് നിലവറ.
നിലവറയില്‍ പുരാവസ്തു വകുപ്പ് പരിശോധന നടത്തി. ഇതില്‍ നിന്ന് രണ്ട് വിഷ്ണുവിഗ്രഹങ്ങളും മഹിഷാസുരമര്‍ദ്ദിനി വിഗ്രഹവും പാദുകവും മറ്റ് രണ്ട് ചെറിയ വിഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. പഴയ നാണയങ്ങളും ഇക്കൂട്ടത്തിലുണ്ട്. പതിനാറാം നൂറ്റാണ്ടിലേതാണ് ഈ വിഗ്രഹങ്ങളെന്ന് പുരാവസ്തു വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വിലാസ് വാഹനെ പറഞ്ഞു.
വിത്തല്‍-രുക്മിണി മന്ദിര്‍ കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര ഷെല്‍ക്കെ, മന്ദിര കമ്മിറ്റി കോ-ചെയര്മാന്, പണ്ഡിതന്മാര്, മഹാരാജ് മണ്ഡലി എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ വിഗ്രഹങ്ങള്‍ നിലവറയില്‍ നിന്ന് പുറത്തെടുത്തത്. ഹനുമാന് ദര്‍വാസയുടെ ഇടതുവശത്തായാണ് രഹസ്യ നിലവറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: