കോയമ്പത്തൂര്‍: അഖിലേന്ത്യാ ചിന്മയ യുവകേന്ദ്ര യുവാക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ട് യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 75 ദിവസത്തെ സഹവാസ പരിശീലനവും തുടര്‍ന്ന് 9 മാസ സേവനവും ചേര്‍ന്നതാണ് ഈ പരിപാടി.
ഭാരത സംസ്കാരം, ഭഗവദ്ഗീതയിലെ മൂല്യങ്ങള്‍, യുവാക്കള്‍ക്കും കുട്ടികള്‍ക്കും ക്ലാസുകള്‍ എടുക്കാനും, പ്രഭാഷണത്തിനും പരിപാടികള്‍ സംഘടിപ്പിക്കുവാനും, ക്രമീകരിക്കാനുമുള്ള നേതൃത്വ പരിശീലനം, വൈദിക മന്ത്ര, പാഠ പരിശീലനവും കോഴ്സിന്റെ ഭാഗമാണെന്ന് ചിന്മയ യുവകേന്ദ്ര കേരളം സംയോജകന്‍ ബ്രഹ്മചാരി സുധീര്‍ ചൈതന്യ അറിയിച്ചു.
ജൂലൈ 15 നാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം സൗജന്യമായ ഈ കോഴ്സില്‍, 9 മാസ സേവന സമയത്തെ ഭക്ഷണം, താമസം, മറ്റ് ചിലവുകളോടൊപ്പം പ്രത്യേകം സ്റ്റൈപ്പന്റും ഉണ്ടാകും. അഭിമുഖ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. പരിശീലനം നടത്തുന്ന സ്ഥലം: കോയമ്പത്തൂര്‍.
പരിശീലന മാധ്യമം: ഇംഗ്ലീഷ്, വയസ്: 20 – 28. യോഗ്യത: ബിരുദധാരികളായ അവിവാഹിതര്‍. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 30, 2024. വിവരങ്ങള്‍ക്ക്: വേേു:െ//ംംം.രവശിാമ്യമ്യൗ്മസലിറൃമ.രീാ/്യലു, രജിസ്റ്റര്‍ ചെയ്യാന്‍: വേേു://യശ.േഹ്യ/്യലു24. സംശയ നിവാരണത്തിന്: ്യലു@രവശിാമ്യമ്യൗ്മസലിറൃമ.രീാ ഫോണ്‍: 9746824142.
പ്രതികരിക്കാൻ ഇവിടെ എഴുതുക: