കോട്ടയം: റബ്ബര്‍ തോട്ടങ്ങളില്‍ മഴമറ ഇടുന്നതിനും സ്പേസിംഗ് നടത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി അടിയന്തരമായി ആരംഭിക്കാന്‍ നടപടിവേണമെന്ന് റബര്‍ ഉല്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയായ എന്‍സിആര്‍പിഎസ് . റബര്‍ വില കൂടിയിട്ടും ടാപ്പിംഗ് തുടങ്ങാനാവാത്ത അവസ്ഥയിലാണ് റബര്‍ കര്‍ഷകരെന്ന് ജനറല്‍ സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു. ഒരു ഹെക്ടര്‍ തോട്ടത്തില്‍ കാടുവെട്ടാനും മഴമറ സ്ഥാപിക്കാനും കുറഞ്ഞത് 40000 രൂപ ചെലവ് വരും. സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചെങ്കിലും അതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷകാലത്ത് റബര്‍ ഉത്പാദക സംഘങ്ങള്‍ വഴിയാണ് ഇതു വിതരണം ചെയ്തത്. ഇക്കുറി നേരിട്ട് നല്‍കുമെന്നാണ് പറയുന്നത്. കഴിഞ്ഞതവണത്തെ കുടിശിക ഇനത്തില്‍ ആര്പിഎസ്സുകള്ക്ക് 5.6 കോടി രൂപ നല്‍കാനുണ്ട് . നിലവില്‍ പദ്ധതി സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. സ്വന്തം നിലയ്ക്ക് മഴമറയിടാന്‍ കഴിവുള്ള കര്‍ഷകര്‍ നാലിലൊന്നു പോലും വരില്ല. അതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി അടിയന്തരമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സംഘടന ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: