കൊൽക്കത്ത: പശ്ചിമബംഗാളിൽ കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുകാലം മുതൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും കേന്ദ്രസർക്കാർ പ്രതിനിധിയായ ഗവര്ണര്ക്കുമെതിരെ വിഷംചീറ്റിയ മമതബാനർജി ലോക്സഭാതിരഞ്ഞെടുപ്പിലെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പത്തിമടക്കി മാളത്തിലൊളിച്ചു.
‘ജൻ കി ബാത്ത്’ നടത്തിയ എക്സിറ്റ്പോളുകൾ ബിജെപിക്ക് 21 മുതൽ 26 സീറ്റുകളാണ് പ്രവചിച്ചത്. റിപ്പബ്ലിക്ഭാരത്-മാട്രൈസ് ബിജെപിക്ക് 21-25 സീറ്റുകളും തൃണമൂൽകോൺഗ്രസിന് 16-21 സീറ്റുകളും കണക്കാക്കിയപ്പോൾ ഇന്ത്യന്യൂസ് – ഡി-ഡൈനാമിക്സ് ബിജെപി കുറഞ്ഞത് 21 സീറ്റുകൾ നേടുമെന്ന് പ്രവചിച്ചു, ഇന്ത്യ ടുഡേ 21 മുതൽ 31 വരെയും.
2014 തിരഞ്ഞെടുപ്പിൽ 34 സീറ്റുകൾ നേടിയ തൃണമൂൽ 2019 ൽ 22 ലേക്ക് കൂപ്പുകുത്തുകയും ബിജെപി രണ്ടു സീറ്റിൽ നിന്ന് 18 ലേക്ക് കുതിച്ചുയരുകയും ചെയ്തതോടെയാണ് ഗ്രാമീണ അടിത്തറ നഷ്ടപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞ മമതബാനർജി പ്രധാനമന്ത്രിക്കും ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാരിനും എതിരായ പടയൊരുക്കം കടുപ്പിച്ചത്.
തൃണമൂൽനേതാവ് ഷേക്ക് ഷാജഹാൻ അടക്കിഭരിച്ചിരുന്ന സന്ദേശ്ഖാലിയിൽ സ്ത്രീപീഡനങ്ങൾക്കും അക്രമങ്ങൾക്കും ഭൂമിതട്ടിപ്പിനുമെതിരെ ഗവർണർ സി.വി ആനന്ദബോസ് നേരിട്ട് ഇടപെടുകയും ഷാജഹാന്റെ അറസ്റ്റിനായി കടുത്ത സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെ അദ്ദേഹത്തിൻറെ രക്തത്തിനായി മമത ഏതറ്റംവരെയും പോകുമെന്ന നിലയിലെത്തി.
മുർഷിദാബാദ്, മാൾഡ, കൂച്ച് ബെഹാർ, നോർത്ത് ദിനാജ്പൂർ, സൗത്ത്, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിൽ തൃണമൂൽ അഴിച്ചുവിട്ട അക്രമങ്ങൾ അവർക്കു തന്നെ തിരിച്ചടിയായി.
2018-ലും 2019-ലും പടിഞ്ഞാറൻ ജില്ലകളായ ബങ്കുറ, പുരുലിയ, ജാർഗ്രാം, വെസ്റ്റ് മിഡ്നാപൂർ, വെസ്റ്റ് ബർദ്വാൻ എന്നിവിടങ്ങളിലെ പഞ്ചായത്ത്, പാർലമെൻ്റ് സീറ്റുകളിൽ ബിജെപി മുന്നേറുകയും 2021 ലെ സംസ്ഥാന നിയമസഭതിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി ഔദ്യോഗിക പ്രതിപക്ഷമായി മാറുകയും ചെയ്തു.
തിരഞ്ഞെടുപ്പുകളിൽ അക്രമവും കൊലപാതകവും പതിവായ ബംഗാളിൽ 2023 ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണത്തലവനായ ഗവർണർ സി.വി ആനന്ദബോസ് അതിനെതിരെ നേരിട്ട് റോഡിലേക്കിറങ്ങുകയും രാജ്ഭവനിൽ പീസ്റൂം അടക്കം ശക്തമായ പരാതിപരിഹാരസംവിധാനങ്ങൾ സജ്ജീകരിക്കുകയും ചെയ്തതോടെയാണ് അതുവരെ ഗവർണറുമായി നല്ല ബന്ധത്തിലായിരുന്ന മമത ബാനർജി കലിയിളകി രംഗത്തുവന്നത്. അതോടെ അക്രമസംഭവങ്ങളും കൊലപാതകങ്ങളും നാലിലൊന്നായി ചുരുങ്ങിയതായി തിരഞ്ഞെടുപ്പ് നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്തി.
2018ൽ, പ്രതിപക്ഷത്തിന് 34 ശതമാനം സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ കഴിഞ്ഞില്ല, 2013 ൽ അത് 10.66 ശതമാനമായികുറഞ്ഞു എന്ന് പ്രശസ്ത തിരഞ്ഞെടുപ്പ് ഡാറ്റാ അനലിസ്റ്റായ ബിശ്വനാഥ് ചക്രവർത്തി പ്രസിദ്ധീകരിച്ച വിശകലനത്തിൽ രേഖകൾ സഹിതം ചൂണ്ടിക്കാട്ടി. ഇത് ഗവർണറുടെ നേരിട്ടുള്ള ഇടപെടലുകളുടെ പ്രത്യക്ഷഫലമായി ബംഗാളിലെ ഒട്ടു മിക്ക മാധ്യമങ്ങളും ഉയർത്തിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: