ഗാംഗ്‌ടോക്ക് : നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) സംസ്ഥാനത്തെ 32 അസംബ്ലി സീറ്റുകളില്‍ 20 എണ്ണവും നേടി തുടര്‍ഭരണം ഉറപ്പിച്ചു. പത്ത് സീറ്റുകളില്‍ മുന്നിലാണ്.മുഖ്യമന്ത്രിയും എസ്‌കെഎം പാര്‍ട്ടി നേതാവുമായ പ്രേം സിംഗ് തമാംഗ് റെനോക്ക് മണ്ഡലത്തില്‍ വിജയിച്ചു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ് ഡി എഫ് )എതിരാളി സോം നാഥ് പൗഡ്യാലിനെതിരെ 7,044 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് രണ്ട് മണ്ഡലങ്ങളിലാണ് ലീഡുളളത്. എന്‍ ഡി എ സഖ്യകക്ഷിയായിരുന്ന സിക്കിം ക്രാന്തിരകാരി മോര്‍ച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നേ സഖ്യം വിട്ട് ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തീരിമാനിക്കുകയായിരുന്നു.
ബിജെപി, കോണ്‍ഗ്രസ്, സിറ്റിസണ്‍ ആക്ഷന്‍ പാര്‍ട്ടി-സിക്കിം (സിഎപി-എസ്) സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. സിക്കിം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 146 മത്സരാര്‍ത്ഥികളില്‍ മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ്, ഭാര്യ കൃഷ്ണ കുമാരി റായ്, മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിംഗ്, പ്രശസ്ത മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ എന്നിവരും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: