ഇറ്റാനഗര്‍ :അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബി ജെ പി തുടര്‍ ഭരണം ഉറപ്പിച്ചു കഴിഞ്ഞു. ആദ്യ ഫലം പ്രഖ്യാപിച്ച ഖോന്‍സയില്‍ (ഈസ്റ്റ് ) ബിജെപിയുടെ കമ്രംഗ് തെസിയയെ പരാജയപ്പെടുത്തി സ്വതന്ത്രനായ വംഗ്ലാം സാവിന്‍ വിജയിച്ചു. നേരത്തേ തന്നെ 10 മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞു.
ഭരണകക്ഷിയായ ബിജെപി ഇന്ന് ഇതുവരെ 21 സീറ്റുകള്‍ കൂടി നേടിയതോടെ 31 സീറ്റുകളില്‍ വിജയിച്ചു കഴിഞ്ഞു.ആകെ 60 സീറ്റുകളാണ് സംസ്ഥാനത്തുളളത്. അതേസമയം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഇതുവരെ രണ്ട് മണ്ഡലങ്ങളിലാണ് വിജയിച്ചത്.
ബി ജെ പി 15 മണ്ഡലങ്ങളിലാണ് മുന്നിലുളളത്.എന്‍ പി പി ആറ് സീറ്റിലാണ് മുന്നിലുളളത്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നിലാണ്.
അരുണാചല്‍, സിക്കിം നിയമസഭകളുടെ കാലയളവ് തിങ്കളാഴ്ച അവസാനിക്കുമെന്നതിലാലാണ് വോട്ടെണ്ണല്‍ ഇന്ന് നടത്തുന്നത്. ഏപ്രില്‍ 19 ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിലാണ് ഇവിടെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്നു.
2019 ഏപ്രിലില്‍ നടന്ന അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പെമ ഖണ്ഡു മുഖ്യമന്ത്രിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: