‘ഗാന്ധി’ സിനിമ വീണ്ടും ചര്‍ച്ചയായതു കൊണ്ട് അതുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം പറയാം.
സാമ്പത്തിക പ്രതിസന്ധി കാരണം സിനിമയുമായി മുന്നോട്ടു പോകാന്‍ ഒരു ഘട്ടത്തില്‍ സംവിധായകന് റിച്ചാര്‍ഡ് ആറ്റന്‍ബറോയ്ക്ക് കഴിഞ്ഞിരുന്നില്ല. ആ സമയത്ത് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ആണ് സിനിമയ്ക്ക് പണം അനുവദിച്ചത്. അങ്ങനെ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് വഴി ഇന്ത്യന്‍ ഗവണ്മെന്റും സിനിമയുടെ നിര്‍മ്മാതാക്കളായി.
അങ്ങനെ നിര്‍മ്മിക്കപ്പെട്ട സിനിമയില്‍ ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന ഏതാണ്ടെല്ലാവരും കഥാപാത്രങ്ങളായുണ്ട് — ജവഹര്‍ലാല്‍ നെഹ്രു, മോട്ടിലാല്‍ നെഹ്രു, സര്‍ദാര്‍ പട്ടേല്‍, മുഹമ്മദലി ജിന്ന, മൗലാനാ ആസാദ്, ജെ ബി കൃപലാനി, അബ്ദുള്‍ ഗാഫര്‍ ഖാന്, സരോജിനി നായിഡു എല്ലാവരും; ഒരാളൊഴികെ — ഗാന്ധിജിക്ക് തുല്യനായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്ന ഒരേയൊരാള്‍.
അദ്ദേഹമില്ലാതെ ഗാന്ധിജിയുടെ ചരിത്രം അപൂര്‍ണ്ണവുമാണ്. എന്നിട്ടും വിചിത്രമായ എന്തോ കാരണത്താല്‍ അദ്ദേഹം ആ സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു. അദ്ദേഹത്തിന്റെ കഥാപാത്രം ഇല്ലെന്നു മാത്രമല്ല, അദ്ദേഹത്തെ കുറിച്ച് ഒരു പരാമര്‍ശം പോലും ആ സിനിമയില്‍ എങ്ങുമില്ല . നേതാജി സുഭാഷ് ചന്ദ്രബോസ്!
മിക്കപ്പോഴും ചരിത്ര പുസ്തകങ്ങളേക്കാള്‍ കൂടുതല്‍ സ്വാധീനശക്തി ഉള്ളവയാണ് ബയോപിക് വിഭാഗത്തിലെ സിനിമകള്‍. സിനിമയില്‍ നിന്നും ഗാന്ധിജിയെ മനസ്സിലാക്കുന്ന ഒരാള്‍ക്ക്, ഒരു വിദേശിക്ക്, സുഭാഷ് ബാബുവെന്ന് ഗാന്ധി വിളിച്ചിരുന്നൊരാള് അന്നുണ്ടായിരുന്നു എന്നുപോലും അറിയാന്‍ കഴിയില്ല.
ആവര്‍ത്തിക്കട്ടെ — ഇന്ത്യന്‍ ഗവണ്മെന്റ് നിര്‍മ്മാണച്ചെലവിന്റെ പകുതിയോളം നല്കിയ സിനിമയില്‍ ഗാന്ധിജിയെ എതിര്‍ത്ത, ഗാന്ധിജിയുടെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയ, തന്റെ പരാജയം സമ്മതിക്കാന്‍ ഗാന്ധിജിയെ നിര്‍ബന്ധിതനാക്കിയ, ഇരുവട്ടം കോണ്‍ഗ്രസ് അധ്യക്ഷനായ, ഗാന്ധിജിയുടെ സ്വയംഭരണാവശ്യം തിരസ്കരിച്ച് പൂര്‍ണ്ണസ്വരാജ് വേണമെന്ന് ആവശ്യപ്പെട്ട, നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിച്ചതോടെ ഗാന്ധിജി രാഷ്ട്രീയമായി പരാജയപ്പെട്ടെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ, ഗാന്ധിജിയുടെ നിസ്സഹകരണം മൂലം കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ, അവസാന യുദ്ധത്തിന് പോകും മുന്‍പ് ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിച്ച, ഗാന്ധിജിയുടെ സുവര്‍ണ്ണകാലത്ത് പോലും വിദേശ മാധ്യമങ്ങളടക്കം ഇന്ത്യയിലെ ആത്മാര്‍ത്ഥതയുള്ള ഒരേയൊരു നേതാവെന്ന് വിശേഷിപ്പിച്ച നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല.
സിനിമ എത്ര ശക്തമായ മാധ്യമമാണെന്ന് നമ്മില്‍ പലര്‍ക്കും അറിയില്ലെങ്കിലും നമ്മെ ഭരിച്ചവര്‍ക്ക് നല്ലതുപോലെ അറിയാമായിരുന്നു.ശ്രീജിത്ത് പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: