ഹിന്ദി ഹൃദയഭൂമിയില്‍ വീണ്ടും പിടിമുറുക്കി നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. ആന്ധ്ര, കര്‍ണ്ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ തൂത്തുവാരുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. തമിഴ്നാട്ടിലും കേരളത്തിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഏകദേശം 350 മുതല്‍ മുകളിലോട്ട് എന്‍ഡിഎ സഖ്യം നേടുമെന്നാണ് പൊതുവേ സര്‍വ്വേകളിലെ പ്രവചനം.
ഇന്ത്യാടുഡേ-മൈ എക്സിസ് ഇന്ത്യ, റിപ്പബ്ലിക് ടിവി-പിമാര്‍ക്, എന്‍ഡിടിവി, ടൈംസ് നൗ, ഇന്ത്യാ ടിവി തുടങ്ങി ഏതാണ്ട് എല്ലാ പ്രധാന സര്‍വ്വേകളും ഒരേ ഫലം തന്നെയാണ് പ്രവചിക്കുന്നത്.
എന്‍ഡിഎ 359 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക് ടിവി-പിമാര്‍ക് എക്സിറ്റ് പോള്‍
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി 159 സീറ്റുകള്‍ നേടുമെന്ന് പറയുന്നു. മറ്റുള്ളവര്‍ 30 സീറ്റുകള്‍ കിട്ടുമെന്നും സര്‍വ്വേ പറയുന്നു.
ബിജെപി വിജയം പ്രവചിച്ച് എന്‍ഡിടിവി സര്‍വ്വേ
എന്‍ഡിടിവി സര്‍വ്വേയിലും ബിജെപി തരംഗം തന്നെയാണ് പ്രവചിക്കുന്നത്. എന്‍ഡിഎ 365 സീറ്റുകള്‍ നേടുമെന്ന് എന്‍ഡിഎ സര്‍വ്വേ പറയുന്നു. ഇന്ത്യാ സഖ്യം 142 സീറ്റുകള്‍ നേടുമെന്നും മറ്റുള്ളവര്‍ 36 സീറ്റുകള്‍ നേടുമെന്നും ഈ സര്‍വ്വേ ഫലം പറയുന്നു.
എന്‍ഡിഎയ്ക്ക് 350 സീറ്റുകള്‍ പ്രവചിച്ച് ഇന്ത്യാ ടുഡേ-ആക്സിമൈ ഇന്ത്യ സര്‍വ്വേ
വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സൂചന നല്കി ഇന്ത്യാ ടുഡേ-ആക്സിമൈ ഇന്ത്യ സര്‍വ്വേ. എന്‍ഡിഎ 350 സീറ്റുകള്‍ നേടുമെന്നും കര്‍ണ്ണാടകയില്‍ ബിജെപി തരംഗമുണ്ടാകുമെന്നും ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ പറയുന്നു.
ഇന്ത്യാ ന്യൂസ് -ഡി ഡൈനാമിക്സ് എക്സിറ്റ് പോളിലും ബിജെപി
ഇന്ത്യാ ന്യൂസ്-ഡി ഡൈനാമിക്സ് എക്സിറ്റ് പോളിലും ബിജെപി തരംഗം തന്നെയാണ് പ്രവചിക്കുന്നത്. 371 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും 127 സീറ്റുകള്‍ ഇന്ത്യാ മുന്നണി നേടുമെന്നും ആണ് ഈ സര്‍വ്വേ.
ജന്‍കീ ബാത്ത് സര്‍വ്വേയിലും ബിജെപി മുന്നേറ്റം
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 362 മുതല്‍ 392 സീറ്റുകള്‍ വരെ നേടുമെന്ന് ജന്‍കീ ബാത്ത് സര്‍വ്വേ ഫലം പറയുന്നു. ഇന്ത്യാ മുന്നണി 141 മുതല്‍ 161 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ ഫലം പറയുന്നു.
റിപ്പബ്ലിക് ടിവി മാട്രിസ് സര്‍വ്വേയിലും ബിജെപി തന്നെ
റിപ്പബ്ലിക് ടിവി-മാട്രിസ് സര്‍വ്വേയില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 353-368 സീറ്റുകള്‍ വരെ നേടി. ഇന്ത്യാ സഖ്യം 118 മുതല്‍ 133 വരെ നേടുമെന്നും സര്‍വ്വേ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: