മലപ്പുറം: വായിലെ മുറിവിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ നാലു വയസുകാരന് മരിച്ചു. കൊണ്ടോട്ടിയിലാണ് സംഭവം.
മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകന് മുഹമ്മദ് ഷാനിലാണ് മരിച്ചത്. ചികിത്സാ പിഴവ് മൂലമാണ് മരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.കൊണ്ടോട്ടി മേഴ്സി ആശുപത്രിക്കെതിരെയാണ് ആരോപണം.
അനസ്തീഷ്യ നല്‍കിയതിലെ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വായില്‍ കമ്പു കൊണ്ടാണ് മുറിവുണ്ടായത്. അനസ്തീഷ്യ നല്‍കിയത് മുറിവിനു തുന്നലിടാനാണ്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: