തമിഴ്നാട്ടില്‍ ബിജെപി ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലത്തിലാണ് ഈ വിലയിരുത്തല്‍. ബിജെപി തമിഴ്നാട്ടില്‍ അക്കൗണ്ട് തുറക്കുമെന്നും സീറ്റുകള്‍ നേടുമെന്നും അമിത് ഷാ നടത്തിയ പ്രഖ്യാപനത്തോട് അടുത്ത് നില്ക്കുന്ന സര്‍വ്വേ ഫലമാണിത്.
എഐഎഡിഎംകെയും ഡിഎംകെയും ബലാബലമായിരിക്കുമെന്നും ഈ സര്‍വ്വേ ഫലം പറയുന്നു. എഐഎഡിഎംകെ 21 സീറ്റുകള്‍ നേടുമ്പോള്‍ ഡിഎംകെ 22 സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് ആറ് മുതല്‍ എട്ട് വരെ സീറ്റുകള്‍ ലഭിക്കുമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: