തിരുവനന്തപുരം: രണ്ട് സബ്സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ . മുളകിനും വെളിച്ചണ്ണയ്ക്കുമാണ് വില കുറച്ചത്.
മുളകിന് ഏഴു രൂപയും വെളിച്ചെണ്ണയ്ക്ക് ഒമ്പത് രൂപയും ആണ് കുറച്ചത്. പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളുടെ വില പുതുക്കി നിശ്ചയിച്ച ശേഷം ആദ്യമായാണ് വിലയില്‍ കുറവ് വരുത്തുന്നത്.
പൊതു വിപണിയില്‍ വിലകുറഞ്ഞത് കാരണമാണ് സപ്ലൈകോയും വില കുറച്ചത്.അര കിലോ മുളക് 77 രൂപയ്ക്കും ഒരു ലിറ്റര്‍ വെളിച്ചണ്ണ 136 രൂപയ്ക്കും വാങ്ങാം.
ബ്രാന്‍ഡഡ് കമ്പനി ഉല്പന്നങ്ങള്ക്കും വില കുറഞ്ഞിട്ടുണ്ട്. പൊതു വിപണിയിലെ വില കണക്കാക്കി വില നിശ്ചയിക്കാന്‍ സപ്ലൈകോയ്ക്ക് അധികാരം നല്‍കിയിരുന്നു. ഇതു പ്രകാരമാണ് വില പരിശോധിച്ച് പുതുക്കി നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: