ഡെറാഡൂൺ: ചാർധാം യാത്രയിൽ പങ്കെടുത്ത് രജനീകാന്ത്. കേദാർനാഥ്, ബദരിനാഥ് ധാമുകളിൽ ദർശനം നടത്തി. താരത്തിന്റെ ദർശനം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ധാമുകളിൽ ദർശനം നടത്തിയ ശേഷം ക്ഷേത്രത്തിലെ പൂജകളിലും അദ്ദേഹം പങ്കെടുത്തു.
‘എല്ലാ വർഷവും തന്റെ ആത്മീയ യാത്രകളിലൂടെ തനിക്ക് പുതിയ അനുഭവങ്ങൾ ലഭിക്കുമെന്ന് രജനീകാന്ത് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പുതിയ അനുഭവങ്ങൾ വീണ്ടും യാത്രകൾ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു. ഇത്തവണയും എനിക്ക് പുതിയ അനുഭവങ്ങൾ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു
ഇത്തരം പവിത്രവും പുണ്യവുമായ യാത്രകൾ എന്റെ ജീവിതത്തിനും വളർച്ചയ്ക്കും മുതൽക്കൂട്ടാണ്. ലോകം മുഴുവൻ ആത്മീയത ആവശ്യമാണ്. ആത്മീയത എന്നാൽ സമാധാനവും സ്വസ്ഥതയും അനുഭവിക്കുക എന്നാണ്. എല്ലാവരും ദൈവത്തെ വിശ്വസിക്കുകയെന്ന് രജനീകാന്ത് പറഞ്ഞു.
എല്ലാ വർഷവും അദ്ദേഹം കേദാർനാഥും ബദരിനാഥും സന്ദർശിക്കാറുണ്ട്. അടുത്തിടെ രജനീകാന്ത് അബുദാബിയിലെ ബാപ്സ് ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ ബാപ്സ് ക്ഷേത്രട്രസ്റ്റ് തന്നെ അവരുടെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: